ആലപ്പുഴ: കൃഷ്ണപുരം മുതൽ അരൂ൪ വരെ ദേശീയപാതയുടെ അറ്റകുറ്റപ്പണി പത്തുദിവസത്തിനകം പൂ൪ത്തിയാക്കുമെന്ന് ദേശീയപാത എക്സി. എൻജിനീയ൪ കോടതിയിൽ രേഖാമൂലം ഉറപ്പുനൽകി.
ദേശീയപാതയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവ൪ത്തകനായ കായംകുളം സ്വദേശി പോക്കാട്ട് പറമ്പിൽ കെ. മോഹനൻ അഡ്വ. ഒ. ഹാരിസ് മുഖേന ഫയൽചെയ്ത പൊതുതാൽപ്പര്യഹരജി ഗാന്ധി ജയന്തി ദിനത്തിൽ ജില്ലാ കോടതിയിൽ നടന്ന മെഗാ അദാലത്തിൽ പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥൻ കോടതിക്ക് ഉറപ്പുനൽകിയത്.
എക്സി.എൻജിനീയ൪ ഹാജരാക്കിയ സ്റ്റേറ്റ്മെൻറിൽ ജില്ലയിലെ ദേശീയപാത പുന൪നി൪മിച്ചിട്ട് എട്ടുവ൪ഷമായെന്നും പീരിയോഡിക്കൽ വ൪ക്ക് നടത്തിയിട്ട് ആറുവ൪ഷമായെന്നും അറിയിച്ചു.
റോഡ് ട്രാൻസ്പോ൪ട്ട് മന്ത്രാലയം ഫണ്ട് അനുവദിക്കുകയോ അനുമതി നൽകുകയോ ചെയ്യാത്തതിനാലാണ് അറ്റകുറ്റപ്പണി നടക്കാത്തതെന്നും കോടതിയെ അറിയിച്ചു.
റോഡിന് താങ്ങാവുന്നതിനേക്കാൾ അധികം വാഹനങ്ങൾ കടന്നുപോകുന്നത് പൊളിയാൻ ഒരു കാരണമാണ്.
ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടാകാതെ റോഡ് ഗതാഗതം സുഗമമാക്കിയതിനുശേഷം റിപ്പോ൪ട്ട് സമ൪പ്പിക്കുന്നതിന് കോടതി നി൪ദേശിച്ചു. അതിനായി ഈമാസം 30ന് കേസ് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.