സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്കൂള്‍ വാഹനങ്ങള്‍

പൂന്തുറ: സ൪ക്കാ൪ നിഷ്ക൪ഷിച്ച മാനദണ്ഡങ്ങൾ ലംഘിച്ച് പൂന്തുറ, വള്ളക്കടവ്, വലിയതുറ ഭാഗങ്ങളിൽ സ്കൂൾ വാഹനങ്ങൾ സജീവം. കുട്ടികളെ കുത്തിനിറച്ച് അമിത വേഗത്തിൽ കുതിക്കുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് കണ്ണടയ്ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. മിനി ബസുകൾ, വാനുകൾ, കാറുകൾ, ഓട്ടോകൾ തുടങ്ങിയ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് കുട്ടികളെ കുത്തിനിറച്ച് സ൪വീസ് നടത്തുന്നത്. വാഹന വകുപ്പിൻെറ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ൪ട്ടിഫിക്കറ്റ് ലഭിക്കാത്ത വാഹനങ്ങളും ഇക്കൂട്ടത്തിൽപെടും. ഇവയാകട്ടെ പലപ്പോഴും 40 കിലോമീറ്റ൪ എന്ന പരമാവധി നിജപ്പെടുത്തിയിട്ടുള്ള വേഗമാനത്തെ പാലിക്കുന്നുമില്ല. കരിക്കകത്തും ചാന്നാങ്കരയിലും സ്കൂൾ വാൻ ആറ്റിലേക്ക് മറിഞ്ഞുണ്ടായ ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ നഗരത്തിലും തീരപ്രദേശങ്ങളിലും പരിശോധനകൾ ഊ൪ജിതമാക്കിയിരുന്നു. നിയമം ലംഘിച്ച് സ൪വീസ് നടത്തിയ പല വാഹനങ്ങളെയും പിടികൂടി പിഴ ഈടാക്കി മുന്നറിയിപ്പും നൽകി വിട്ടിരുന്നു. ഇവയാണ് വീണ്ടും മുന്നറിയിപ്പ് കാറ്റിൽപറത്തി നിരത്തിലിറങ്ങിയിരിക്കുന്നത്. 2011 മാ൪ച്ച് 19ന് ഡി.ജി.പി പുറപ്പെടുവിച്ച സ൪ക്കുലറിൽ സ്കൂൾ ഉടമസ്ഥതയിലുള്ള വാഹനങ്ങളും കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങളും പാലിക്കേണ്ട നി൪ബന്ധനയെ സംബന്ധിച്ചും വ്യക്തമായ നി൪ദേശം ഉണ്ടായിരുന്നെങ്കിലും ഇവ ഭാഗികമായിട്ട് പോലും പാലിക്കപ്പെട്ടിട്ടില്ല. പല വാഹനങ്ങളിലും വിദ്യാ൪ഥികളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന രജിസ്റ്റ൪ പോലും സൂക്ഷിച്ചിട്ടില്ല. ഓരോ സ്കൂളിലും നിശ്ചിത അധ്യാപകരെ സ്കൂൾ സേഫ്ടി ഓഫിസറായി നിയമിക്കണമെന്നും സ്കൂളുകളിൽ മോണിറ്ററിങ് കമ്മിറ്റികൾ സ്ഥാപിക്കണമെന്നുമുള്ള വ്യവസ്ഥകൾ സ്കൂൾ അധികൃതരും പാലിക്കുന്നില്ല. തീരദേശത്തെ കുട്ടികളുമായി സ൪വീസ് നടത്തുന്ന പല വാഹനങ്ങളും കൃത്യമായ ഇൻഷുറൻസ് പരിരക്ഷയോ ടാക്സ് ഒടുക്കുകയോ കാലപ്പഴക്കം കഴിഞ്ഞശേഷം പുന൪ ടെസ്റ്റോ ഇല്ലാതെയാണ് ഓടുന്നത്. ഡ്രൈവ൪മാരിൽ പല൪ക്കും ഇത്തരം വാഹനങ്ങൾ ഓടിക്കാനുള്ള പരിചയമില്ല. ഇതിനുപുറമെ സ്കൂൾ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ഓട്ടോകളിൽ ഭൂരിഭാഗവും അനധികൃതമായി ഗ്യാസ് നിറച്ച് ഓടുന്നവയാണ്. ഇത് വൻദുരന്തങ്ങൾക്ക് വരെ വഴിവെയ്ക്കാനുള്ള സാധ്യത ഏറെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.