അടിപിടി കേസില്‍പെടുത്തി നിരപരാധികളെ പീഡിപ്പിക്കുന്നു

വിഴിഞ്ഞം: അടിപിടി കേസിൽ കണ്ടാലറിയാവുന്നവരുടെ പട്ടികയിൽപെടുത്തി നിരപരാധികളായ യുവാക്കളെ പൊലീസ് പീഡിപ്പിക്കുന്നതായി പരാതി. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.രണ്ട് ദിവസം മുമ്പ് മുല്ലൂരിൽ നടന്ന അടിപിടി കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് നിരപരാധികളെ പീഡിപ്പിക്കുന്നത്. അക്രമസംഭവത്തിൽ ഒരു യുവാവിന് പരിക്കേറ്റിരുന്നു. ബന്ധുക്കളായ രണ്ട് കുടുംബക്കാ൪ തമ്മിലായിരുന്നു അടിപിടി. മദ്യപിച്ചുണ്ടായ വഴക്കായിരുന്നു അടിപിടിയിൽ കലാശിച്ചത്. ഒരു കുടുംബത്തിലെ നാലുപേരെയും കണ്ടാലറിയാവുന്ന പത്തോളം പേരെയും ഉൾപ്പെടുത്തിയാണ് പ്രതിപട്ടിക തയാറാക്കിയിരിക്കുന്നത്. അക്രമസംഭവത്തിൽ ഉൾപ്പെട്ടെന്ന് പറയപ്പെടുന്നവരുടെ അകന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് പ്രതി ചേ൪ത്തിട്ടുള്ളത്. ഇവരുടെ വീടുകളിൽ വിഴിഞ്ഞം സ്റ്റേഷനിലെ ചില പൊലീസുകാ൪ നിരന്തരം ഭീഷണിയുമായി എത്തുന്നുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ളവ൪ക്ക് പൊലീസിൽ നിന്ന് ഭീഷണി നേരിടേണ്ടി വരുന്നു. രാത്രിയിൽ പോലും പലതവണ എത്താറുണ്ടത്രെ. ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ചില വീട്ടുകാ൪. രാഷ്ട്രീയപ്രേരിതമായാണ് പൊലീസിൻെറ പെരുമാറ്റമെന്നും ആക്ഷേപമുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.