ന്യൂദൽഹി: രാഷ്ട്രപിതാവ് മഹാത്മജിയുടെ 143ാം ജന്മദിനത്തിൽ രാജ്യം പ്രണാമമ൪പ്പിച്ചു. ഗാന്ധി സമാധി സ്ഥലമായ രാജ്ഘട്ടിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖ൪ജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി നേതാവ് എ.ബി വാജ്പേയി എന്നിവ൪ പുഷ്പാ൪ച്ചന നടത്തി.
ആഭ്യന്തര മന്ത്രി സുശീൽ കുമാ൪ ഷിൻഡെ, പ്രതിരോധ മന്ത്രി എ.കെ. ആൻറണി, ദൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തുടങ്ങിയവരും രാജ്ഘട്ടിലെത്തി.
ഗാന്ധിജിയുടെ ജന്മദിനം രാജ്യാന്തര അഹിംസ ദിനമായി ആചരിക്കുകയാണ്. ഗാന്ധിജയന്തിയുടെ ഭാഗമായി രാജ്യമെങ്ങും വിവിധ പരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.