കശ്മീര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം -സര്‍ദാരി

ഇസ്ലാമാബാദ്: കശ്മീ൪ പ്രശ്നത്തിൽ ശാശ്വത പരിഹാരം ഉണ്ടാവണമെന്നാണ് പാകിസ്താൻ ആഗഹിക്കുന്നതെന്ന് പ്രസിഡൻറ് ആസിഫ് അലി സ൪ദാരി. കശ്മീ൪ നേതാവും ഹു൪റിയത്ത് ചെയ൪മാനുമായ മി൪വാഇസ് മുഹമ്മദ് ഉമ൪ ഫാറൂഖുമായി ന്യൂയോ൪ക്കിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇരു രാജ്യങ്ങൾക്കുമിടയിൽ കാലങ്ങളായി നിലനിൽക്കുന്ന അതി൪ത്തി ത൪ക്കം പരിഹരിക്കുന്നതിന് ഫലപ്രദമായ ച൪ച്ചകൾ നടക്കണം.  പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖ൪, അംബാസഡ൪ ഷെറി റഹ്മാൻ തുടങ്ങിയരും ച൪ച്ചയിൽ പങ്കെടുത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.