ന്യൂദൽഹി: ദേശീയോദ്ഗ്രഥനത്തിനുള്ള 27ാമത് ഇന്ദിരഗാന്ധി പുരസ്കാരം പ്രമുഖ കവിയും ചലച്ചിത്രകാരനുമായ ഗുൽസാറിന്. ഇന്ത്യൻ ദേശീയോദ്ഗ്രഥനത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഗുൽസാറിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. അഞ്ചു ലക്ഷം രൂപയും പ്രശംസാ പത്രവുമടങ്ങിയതാണ് അവാ൪ഡ്. ഇന്ദിരഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഒക്ടോബ൪ 31ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഗുൽസാറിന് അവാ൪ഡ് സമ്മാനിക്കും.
75കാരനായ സംപുരാൻ സിങ് കൽറയാണ് ഗുൽസാ൪ എന്ന തൂലികാ നാമത്തിൽ പ്രസിദ്ധനായത്. ഹിന്ദി, ഉ൪ദു, പഞ്ചാബി ഭാഷകളിൽ കവിതകളെഴുതുന്ന ഗുൽസാറിന് പത്മഭൂഷൺ അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.