കെജ് രിവാളിനെതിരെ ഹസാരെ വീണ്ടും

ന്യൂദൽഹി: ബ്ളോഗെഴുത്തിലൂടെ കെജ് രിവാളിനെതിരെ അണ്ണാഹസാരെ വീണ്ടും. അഴിമതിവിരുദ്ധസംഘത്തിന്റെഐക്യത്തെ തക൪ത്തത് അരവിന്ദ് കെജ്രിവാളിന്റെരാഷ്ട്രീയമോഹങ്ങളാണെന്ന് ഹസാരെ ആരോപിച്ചു. ബബാ രാംദേവുമായുള്ള ബന്ധം ചുണ്ടിക്കാട്ടി തനിക്ക് ആ൪.എസ്.എസ് പോലുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് വരുത്തി തീ൪ക്കാൻ കെജ്രിവാൾ ശ്രമിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയക്കാരനല്ലാത്ത തനിക്ക് രാഷ്ട്രീയ പാ൪ട്ടിയുണ്ടാക്കാൻ താൽപര്യമില്ല. അതുകൊണ്ടാണ് പാ൪ട്ടിയുണ്ടാക്കാനുള്ള കെജ്രിവാളിന്റെനീക്കത്തോട് പരസ്യമായിത്തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഇതേച്ചൊല്ലിയാണ് സംഘം പിള൪ന്നത്- അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചില പാ൪ട്ടികൾ പ്രചാരണത്തിനായി തന്റെഅഴിമതി വിരുദ്ധ പ്രസ്ഥാനത്തെിന്റെപേര് ദുരുപയോഗം ചെയ്തേക്കാമെന്നും ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.