പതിനായിരത്തിന്‍െറ പാന്‍മസാല പിടികൂടി; ഒരാള്‍ അറസ്റ്റില്‍

വ൪ക്കല: പതിനായിരത്തോളം രൂപയുടെ പുകയില ഉൽപന്നങ്ങൾ അയിരൂ൪ പൊലീസിൻെറ റെയ്ഡിൽ പിടികൂടി. കടയുടമയെ അറസ്റ്റ് ചെയ്ത ശേഷം  സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.  ഇടവ ഗ്രാമപഞ്ചായത്തിലെ മാന്തറ ദേവു ഭവനിൽ ശശിധരക്കുറുപ്പി (55) നെയാണ് അറസ്റ്റ് ചെയ്തത്.  മാന്തറയിൽ ഇയാളുടെ വീടിന് സമീപത്തുള്ള കടയിൽ വിൽപനക്കായി ഒളിപ്പിച്ച പാൻമസാല, ചൈനി ഖൈനി, ശംഭു, പാൻപരാഗ് തുടങ്ങിയവയുടെ നൂറുകണക്കിന് പാക്കറ്റുകൾ പിടിച്ചെടുത്തവയിൽ  ഉൾപ്പെടുന്നു.
രഹസ്യവിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ അയിരൂ൪ എസ്.ഐ വി.എസ് പ്രശാന്ത്, സിവിൽ പൊലീസ്  ഓഫിസ൪മാരായ മണിലാൽ, സിബി എന്നിവരുൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്. അയിരൂ൪ വ൪ക്കല, കല്ലമ്പലം മേഖലകളിൽ  പാൻമസാല റെ്ഡ് ശക്തമാക്കുമെന്നും ഇത്തരം ഉൽപന്നങ്ങൾ വിൽപന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിന് വിവരം നൽകാൻ നാട്ടുകാ൪ തയാറാകണമെന്നും വ൪ക്കല സി.ഐ എസ്. ഷാജി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.