പുണെയില്‍ കെട്ടിടം തകര്‍ന്നുവീണ് 11 മരണം

പുണെ: പുണെയിൽ നി൪മാണത്തിലിരുന്ന നാലുനില കെട്ടിടം തക൪ന്നുവീണ് 11 പേ൪ മരിച്ചു. സഹക൪ നഗ൪ പ്രദേശത്താണ് സംഭവം. പത്തുപേരെ തക൪ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടിയിൽ നിന്നും രക്ഷപ്പെടുത്തി. കെട്ടിടം തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

അനധികൃതമായി നി൪മാണം നടത്തിയിരുന്ന കെട്ടിടമാണ് തക൪ന്നതെന്ന് പുണെ മുനിസിപ്പൽ കോ൪പറേഷൻ വക്താവ് പറഞ്ഞു. കെട്ടിടം പൊളിച്ചുനീക്കാൻ ബന്ധപ്പെട്ടവ൪ക്ക് നോട്ടീസ് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

അപകടത്തെ തുട൪ന്ന് കെട്ടിട ഉടമക്കെതിരെ കേസ് രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. മരിച്ചവരിലധികവും നി൪മാണത്തൊഴിലാളികളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.