പാതാളത്ത് സ്ഥിരം ബണ്ട് നിര്‍മിക്കുന്നു

കൊച്ചി: കാൽനൂറ്റാണ്ടായുള്ള ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമായി പെരിയാറിൽ പാതാളത്ത് സ്ഥിരം ബണ്ട് നി൪മിക്കുന്നു. ബണ്ടിൻെറ ശിലാസ്ഥാപനം ഈ മാസം 27ന് മുഖ്യമന്ത്രി നി൪വഹിക്കും. വിശാലകൊച്ചി മേഖലയിലെ കുടിവെള്ള വിതരണത്തിന് ഭീഷണിയായ ഉപ്പുവെള്ളത്തിൻെറ തള്ളിക്കയറ്റം തടയാനാണ് സ്ഥിരം ബണ്ട് നി൪മിക്കുന്നത്.
180 മീറ്റ൪ നീളത്തിൽ 15 സ്പാനുകളിലാണ് റെഗുലേറ്റ൪ ബ്രിഡ്ജ് ഉയരുക. സ്പാൻ ഷട്ടറുകളിൽ 12 എണ്ണത്തിന് 12 മീറ്റ൪ വീതിയും രണ്ടെണ്ണത്തിന് 10 മീറ്റ൪ വീതിയും ഉണ്ടാകും. കൂടാതെ, 15.5 മീറ്ററിൻെറ രണ്ട് ലോക്ക് ഷട്ടറുകളും നി൪മിക്കും. ഏഴര മീറ്റ൪ വീതിയുള്ള റോഡോടുകൂടിയതാണ് ബ്രിഡ്ജ്. പാതാളത്തും മുപ്പത്തടത്തും ഇതിനായി അപ്രോച്ച് റോഡ് നി൪മിക്കും. അപ്രോച്ച് റോഡിന് മാത്രം 600 മീറ്റ൪ നീളമുണ്ടാകും. ഉപ്പുവെള്ളം നിയന്ത്രിക്കാൻ മൈന൪ ഇറിഗേഷൻ വകുപ്പ് പാതാളത്ത് താൽക്കാലിക ബണ്ട് നി൪മിക്കാറുണ്ട്. പ്രതിവ൪ഷം 40 ലക്ഷം രൂപ ചെലവാക്കിയാണ് ഇത് നി൪മിക്കുന്നത്. സ്ഥിരം ബണ്ട് വരുന്നതോടെ ഈ ചെലവ് ഒഴിവാകും. നബാ൪ഡിൻെറയും കൊച്ചി എണ്ണ ശുദ്ധീകരണശാലയുടെയും സാമ്പത്തിക സഹായത്തോടെ നി൪മിക്കുന്ന ബണ്ട് രണ്ടുവ൪ഷംകൊണ്ട് പൂ൪ത്തിയാകുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.