ന്യൂദൽഹി: രാജ്യത്തിൻെറ വടക്കൻ അതി൪ത്തികളിൽ ഏതു സമയവും യുദ്ധ സാധ്യതയുള്ളതിനാൽ ഇന്ത്യ കരുതിയിരിക്കണമെന്ന് അന്താരാഷ്ട്ര സമാധാനത്തിനുള്ള അമേരിക്കൻ വിചാരകേന്ദ്രം കാ൪നജീ എൻഡോവ്മെൻറ്.
പാകിസ്താനുമായും ചൈനയുമായുമാണ് യുദ്ധത്തിനു സാധ്യതയുള്ളതെന്ന് 70 പേജുള്ള ‘എയ൪ പവ൪ അറ്റ് 18000: ദ ഐ.എ.എഫ് ഇൻ ദ കാ൪ഗിൽ വാ൪’ എന്ന പേരിലുള്ള റിപ്പോ൪ട്ടിൽ പറയുന്നു. പാകിസ്താനും ഇന്ത്യയും ആണവശക്തിയായി മാറിയത് ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘ൪ഷം ലഘൂകരിച്ചതായി റിപ്പോ൪ട്ടിൽ പറയുന്നു. കാ൪ഗിലിന് സമാനമായ സംഘ൪ഷങ്ങൾ വൻ യുദ്ധമാവാതിരിക്കാനുള്ള സംയമനശക്തിയായി വ൪ത്തിക്കാൻ ആണവായുധശേഷി ഉതകും. എന്നാൽ, ആണവശേഷി എന്തിനുമുള്ള ഒറ്റമൂലിയല്ലാത്തതിനാൽ പ്രതിരോധരംഗം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.
കാ൪ഗിൽ യുദ്ധവേളയിലെ ഇന്ത്യൻ സേനയുടെ പോരായ്മയിലേക്കും റിപ്പോ൪ട്ട് വെളിച്ചം വീശുന്നുണ്ട്. ഇൻറലിജൻസ് സംവിധാനവും അപ്പോൾ ഏറെ ദൗ൪ബല്യമായിരുന്നു. കരസേനയും വ്യോമസേനയും തമ്മിൽ സുതാര്യമായ ആശയവിനിമയം നടന്നിരുന്നില്ല. ചുരുക്കത്തിൽ ഇന്ത്യയുടെ വ്യോമാക്രമണ ശേഷിയുടെ കഠിന പരീക്ഷണശാലയായി കാ൪ഗിൽ മാറിയെന്ന് റിപ്പോ൪ട്ട് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.