രണ്ട് ബി.ജെ.പി നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍; യെദിയൂരപ്പക്ക് തിരിച്ചടി

ബംഗളൂരു: മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അടുപ്പക്കാരായ രണ്ട് മുതി൪ന്ന നേതാക്കളെ പാ൪ട്ടി ഭാരവാഹിത്വത്തിൽ നിന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.എസ്. ഈശ്വരപ്പ പുറത്താക്കി. വി. ധനഞ്ജയ കുമാ൪, അയനൂ൪ മഞ്ജുനാഥ് എന്നിവരെയാണ് സുപ്രധാന സ്ഥാനങ്ങളിൽനിന്ന് പുറത്താക്കിയത്.
എം.പിയും ബി.ജെ.പി സംസ്ഥാന വക്താവുമായിരുന്ന മഞ്ജുനാഥിനെ നിരുത്തരവാദപരമായ പ്രസ്താവനയെ തുട൪ന്നും ദൽഹിയിൽ പാ൪ട്ടി സംസ്ഥാന പ്രതിനിധിയായിരുന്ന ധനഞ്ജയ കുമാറിനെ പ്രകടനം മോശമെന്ന് പറഞ്ഞുമാണ് പുറത്താക്കിയത്. ഇതോടെ യെദിയൂരപ്പയും സംസ്ഥാന നേതൃത്വവും തമ്മിലെ വിള്ളൽ വീണ്ടും വ൪ധിച്ചു.
നേരത്തേ പാ൪ട്ടി സംസ്ഥാന  നേതൃത്വം തനിക്ക് വേണമെന്ന ആവശ്യം ബി.ജെ.പി കേന്ദ്ര നേതൃത്വം തള്ളിയതോടെ യെദിയൂരപ്പ രാജി ഭീഷണി മുഴക്കിയിരുന്നു. പാ൪ട്ടിയുടെ സഹായമില്ലാതെയും തനിക്ക് മുഖ്യമന്ത്രി പദത്തിലെത്താൻ കഴിയുമെന്ന് പ്രസ്താവിച്ച യെദിയൂരപ്പക്കുള്ള താക്കീതായാണ് നടപടി വിലയിരുത്തപ്പെടുന്നത്. പാ൪ട്ടിയുടെ  ദേശീയ  എക്സിക്യൂട്ടിവ് മീറ്റ് ഹരിയാനയിൽ നടക്കാനിരിക്കെ വിരുദ്ധ ശബ്ദങ്ങളെ പൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുകൂടിയാണ് പുതിയ തീരുമാനം.
ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായ ആ൪. അശോകിനെതിരെ തിരിഞ്ഞതാണ് മഞ്ജുനാഥിന് വിനയായത്. ജനതാദൾ-എസ് സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമിയുടെ പാട്ടിനൊത്ത് തുള്ളുന്ന നേതാവാണ് ആ൪. അശോകെന്ന് തുറന്നടിച്ച മഞ്ജുനാഥ് ഗതാഗതമന്ത്രിക്ക് നിയമപരിജ്ഞാനം ഇല്ലെന്നും പരിഹസിച്ചിരുന്നു. മന്ത്രിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പാ൪ട്ടി തലത്തിൽ ച൪ച്ചചെയ്യണമെന്നും മാധ്യമങ്ങളുമായി പങ്കുവെക്കുകയല്ല വേണ്ടെതെന്നും ഒരു മുതി൪ന്ന നേതാവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.