എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതിനെതിരെ പ്രധാനമന്ത്രിക്ക് മന്ത്രി രവിയുടെ കത്ത്

 ന്യൂദൽഹി: കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള എയ൪ ഇന്ത്യ സ൪വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതിയതായി പ്രവാസികാര്യമന്ത്രി വയലാ൪ രവി. പ്രധാനമന്ത്രിയെ കണ്ട് സംസാരിക്കും. ഹജ്ജ് സ൪വീസിന് വിമാനം ഏ൪പ്പാടാക്കണം. എന്നാൽ, അതിൻെറ പേരിൽ സ൪വീസ് മുടക്കരുത്.  സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകൾ ഒമ്പതായി വ൪ധിപ്പിക്കാനുള്ള കോൺഗ്രസ് ഹൈകമാൻഡിൻെറ തീരുമാനം കേന്ദ്രസ൪ക്കാറിന് നടപ്പാക്കാമായിരുന്നുവെന്നും രവി ചൂണ്ടിക്കാട്ടി.  
 അങ്ങനെ തീരുമാനിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. എണ്ണകമ്പനികളുടെ നഷ്ടത്തെക്കുറിച്ച് പറയുന്ന കണക്ക് ശരിയല്ലെന്ന മുൻ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യത്തിൽ  താൻ നൽകിയ കത്ത് ധനമന്ത്രാലയം പരിശോധിക്കുന്നുണ്ട്. എങ്കിലും ഡീസലിന്  അഞ്ചു രൂപ കൂട്ടിയ കേന്ദ്ര തീരുമാനത്തിൽ തെറ്റില്ല. സബ്സിഡി ഭാരം താങ്ങാനാവാത്ത നിലയാണുള്ളത്. സ്വ൪ണം പണയം വെക്കേണ്ടിവന്ന 91ലെ സ്ഥിതി ആവ൪ത്തിക്കാതിരിക്കാനാണിത്.   വിദേശനിക്ഷേപത്തെ എതി൪ക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളെ ചൈനയിലേക്ക് കൊണ്ടുപോകണം. എന്നാൽ, സാമ്പത്തിക പരിഷ്കരണങ്ങൾക്കെതിരെ അവ൪ ഉയ൪ത്തുന്ന ബഹളം അവസാനിച്ചുകിട്ടുമെന്ന് രവി പറഞ്ഞു.
  ചൈനയിൽ എല്ലാ ചെറിയ നഗരങ്ങളിലും വാൾമാ൪ട്ടും മക്ഡൊണാൾഡ്സും കെ.എഫ്.സിയുമൊക്കെയുണ്ട്. വിദേശകമ്പനികളെ വിളിച്ചുകൊണ്ടുവന്ന് വലിയ സാമ്പത്തിക വള൪ച്ച അവ൪ നേടിയിട്ടുണ്ട്.  അത് ഇന്ത്യക്കും സാധ്യമാക്കാനുള്ള നടപടികളാണ് മൻമോഹൻ സ൪ക്കാ൪ സ്വീകരിച്ചിരിക്കുന്നത്.  വാൾമാ൪ട്ട് വരുന്നതുകൊണ്ട് ചെറുകിട വ്യാപാരികളെല്ലാം തക൪ന്നുപോകില്ല -വയലാ൪ രവി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.