കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ ചെരിപ്പേറ്

കാൺപൂ൪:  ചില്ലറ വ്യാപാര മേഖലയിൽ 51 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പേറ്. കൽക്കരി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിൻെറ വാഹനവ്യൂഹത്തിനു നേരെയാണ് വ്യാപരികളുടെ ചെരിപ്പേറുണ്ടായത്. കാൺപൂരിൽ നിന്നുള്ള ലോക്സഭാ അംഗമാണ് ജയ്സ്വാൾ. ഒരു സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
ജയ്സ്വാളിനും കോൺഗ്രസ് സ൪ക്കാറിനും എതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ചെരിപ്പേറ്. ജയ്സ്വാളിനോട് പരാതി പറയാനായിരുന്നത്രെ ചെറുകിട വ്യാപാരികൾ സംഘടിച്ചെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.