സിബല്‍ തനിക്ക് ‘ആകാശ്’ നല്‍കരുതെന്ന് മോഡി; ഐ.ഐ.ടി ചടങ്ങ് മാറ്റി

അഹ്മദാബാദ്: കേന്ദ്ര മന്ത്രി കപിൽ സിബൽ തനിക്ക് ‘ആകാശ് ടാബ്ലെറ്റ്’ സമ്മാനിക്കരുതെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പിടിവാശിയെത്തുട൪ന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗാന്ധിനഗ൪ ശിലാസ്ഥാപന ചടങ്ങ് മാറ്റിവെച്ചു. ആകാശ് ടാബ്ലെറ്റിനെക്കുറിച്ച് സംസാരിക്കുകയോ തനിക്ക് സമ്മാനിക്കുകയോ ചെയ്യരുതെന്നാണ് മോഡി നി൪ബന്ധം പിടിച്ചത്.
ഡിസംബറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ എല്ലാ ബിരുദ, ബിരുദാനന്തര വിദ്യാ൪ഥികൾക്കും കമ്പ്യൂട്ട൪ നൽകുമെന്ന് രണ്ടാഴ്ച മുമ്പ് കോൺഗ്രസ് പ്രഖ്യാപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. യുവ വോട്ട൪മാരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനമായിരുന്നു ഇത്. എന്നാൽ, വിദ്യാ൪ഥികൾക്ക് കുറഞ്ഞ ചെലവിൽ ആകാശ് ടാബ്ലെറ്റ് നൽകുമെന്ന കേന്ദ്ര സ൪ക്കാറിൻെറ പ്രഖ്യാപനംപോലെ കപട വാഗ്ദാനമാണ് ഇതെന്നായിരുന്നു മോഡിയുടെ മറുപടി. ഇതിനോട് പ്രതികരിക്കവെ, ഐ.ഐ.ടി ഗാന്ധിനഗ൪ ശിലാസ്ഥാപന ചടങ്ങിനെത്തുമ്പോൾ മോഡിക്ക് ആകാശ്-2 പതിപ്പ് നൽകുമെന്ന് കപിൽ സിബൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ശിലാസ്ഥാപന ചടങ്ങ് അടുത്തപ്പോൾ, ‘ആകാശി’നെക്കുറിച്ച് ഒന്നും സംസാരിക്കുകയോ തനിക്ക് സമ്മാനിക്കുകയോ ചെയ്യരുതെന്ന് ഐ.ഐ.ടി അധികൃത൪ മുഖേന കപിൽ സിബലിനെ അറിയിക്കുകയായിരുന്നു.
എന്നാൽ, കേന്ദ്ര മന്ത്രിയെന്ന നിലയിൽ ഏത് വിഷയത്തെക്കുറിച്ച് സംസാരിക്കണമെന്നത് തൻെറ ഇഷ്ടമാണെന്നും മോഡിയുടെ നി൪ദേശം അംഗീകരിക്കില്ലെന്നും സിബൽ വ്യക്തമാക്കി. ഇതത്തേുട൪ന്ന് പരിപാടിക്കെത്തില്ലെന്ന നിലപാട് മോഡി സ്വീകരിച്ചു. ഇതോടെയാണ് ചടങ്ങ് മാറ്റിവെക്കാൻ ഐ.ഐ.ടി അധികൃത൪ തീരുമാനിച്ചത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.