ന്യൂദൽഹി: നിക്ഷേപം ആക൪ഷിക്കാനുള്ള പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ. ദൽഹിയിൽ ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും ഉൾക്കൊണ്ടുള്ള വികസനം സാധ്യമാക്കുകയെന്നതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. രാജ്യം മികച്ച വള൪ച്ചനിരക്ക് നേടിയത് കൊണ്ടുമാത്രമായില്ല. അതിൽ എല്ലാവരെയും ഉൾക്കൊള്ളുക എന്നതാണ് പ്രധാനം.
ഇന്ത്യയുടെ ജനസംഖ്യയിൽ 30 ശതമാനം യുവാക്കളാണ്. ഇവ൪ക്കായി പ്രതിവ൪ഷം 10 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. സാമ്പത്തിക വള൪ച്ച മുരടിക്കുകയാണെങ്കിൽ തൊഴിലില്ലായ്മ കുത്തനെ കൂടും. തൊഴിലിടങ്ങൾ സൃഷ്ടിക്കാനുള്ള നിക്ഷേപം എവിടെനിന്നാണ് വരുക.
അതേസമയം, വിദേശനിക്ഷേപം ആക൪ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ അത് വലിയൊരു വിഭാഗത്തിൻെറ ജീവൽപ്രശ്നങ്ങളെ ബാധിക്കുന്നത് ശ്രദ്ധിക്കണമെന്ന് നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അൽതമസ് കബീ൪ ചൂണ്ടിക്കാട്ടി. നിക്ഷേപം വൻതോതിൽ ആക൪ഷിക്കാനാണ് ശ്രമം നടക്കുന്നത്. അത് ബാധിക്കുന്നവരുടെ പ്രശ്നങ്ങൾ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല. രണ്ടും എത്രത്തോളം സമതുലിതമായി കൊണ്ടുപോകുന്നുവെന്നതാണ് പ്രധാനമെന്ന് അൽതമസ് കബീ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.