പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടു

ന്യൂദൽഹി: പരിഷ്കരണ തീരുമാനങ്ങൾ ഉണ്ടാക്കിയ പ്രതിസന്ധി നീങ്ങിയതോടെ പ്രധാനമന്ത്രി മൻമോഹൻസിങ് മന്ത്രിസഭാ പുന$സംഘടനയിലേക്ക്. ഇതിനു മുന്നോടിയായി രാഷ്ട്രപതി പ്രണബ് മുഖ൪ജിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാഷ്ട്രപതി കശ്മീ൪ സന്ദ൪ശനത്തിന് പോവുന്നതിനു മുമ്പ് മന്ത്രിസഭാ അഴിച്ചുപണി നടത്താൻ ഊ൪ജിത നീക്കം തുടരുകയാണ്.
മിക്കവാറും തിങ്കളാഴ്ച പുതിയ മന്ത്രിമാ൪ സത്യപ്രതിജ്ഞ ചെയ്തേക്കും. ഇതിനിടെ, തൃണമൂൽ കോൺഗ്രസിലെ മുകുൾ റോയ് രാജിവെച്ച ഒഴിവിൽ റെയിൽവേയുടെ ചുമതല ഉപരിതല ഗതാഗത മന്ത്രി സി.പി. ജോഷിയെ പ്രധാനമന്ത്രി ഏൽപിച്ചു. റെയിൽവേ വകുപ്പ് സഖ്യകക്ഷികളിൽ നിന്ന് ഏറ്റെടുക്കാനുള്ള കോൺഗ്രസ് തീരുമാനം ഇതിൽ പ്രതിഫലിച്ചു. കോൺഗ്രസ് റെയിൽവേ ഏറ്റെടുക്കുന്നത് 16 വ൪ഷത്തിനുശേഷമാണ്. ജാഫ൪ ശെരീഫായിരുന്നു ഇതിനുമുമ്പ് കോൺഗ്രസിൻെറ റെയിൽവേ മന്ത്രി.
അടുത്ത പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കാണുന്ന വിപുലമായ മന്ത്രിസഭാ പുന$സംഘടനയിലേക്കാണ് സ൪ക്കാ൪ നീങ്ങുന്നത്.
രാഹുൽ ഗാന്ധി മന്ത്രിസഭയിൽ ചേരില്ല. യുവമുഖങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുമെന്നാണ് സൂചന. ജ്യോതിരാദിത്യ സിന്ധ്യ, സചിൻ പൈലറ്റ് എന്നിവ൪ക്ക് സ്വതന്ത്ര ചുമതല ലഭിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ക൪ണാടകത്തിൽനിന്ന് കെ. റഹ്മാൻഖാൻ മന്ത്രിയാവും. ന്യൂനപക്ഷക്ഷേമ വകുപ്പ് അദ്ദേഹത്തെ ഏൽപിക്കും. ക൪ണാടകത്തിലേക്ക് തെരഞ്ഞെടുപ്പുകാര്യങ്ങൾക്ക് മുൻ മുഖ്യമന്ത്രി കൂടിയായ എസ്.എം. കൃഷ്ണയെ നിയോഗിച്ചേക്കും. ഈ ഒഴിവിലേക്ക് വാണിജ്യമന്ത്രി ആനന്ദ്ശ൪മയെ പരിഗണിക്കുന്നുണ്ട്. എന്നാൽ, പരിഷ്കരണ നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്ന ഘട്ടത്തിൽ അദ്ദേഹത്തെ മാറ്റുന്ന കാര്യത്തിൽ പുനരാലോചനയുണ്ട്.
പശ്ചിമ ബംഗാളിന് കേന്ദ്ര മന്ത്രിസഭയിലുള്ള പ്രാതിനിധ്യം നന്നേ കുറഞ്ഞതിനാൽ അവിടെനിന്ന് ദീപ ദാസ് മുൻഷിയോ അധി൪ ചൗധരിയോ കാബിനറ്റ് മന്ത്രിയായി കടന്നുവരും. പ്രിയരഞ്ജൻദാസ് മുൻഷിയുടെ ഭാര്യയാണ് ദീപ. ആന്ധ്രയിൽനിന്ന് ചിരഞ്ജീവി മന്ത്രിയാവാനിടയുണ്ട്. അഴിമതിപ്രശ്നത്തിൽ എ. രാജ, ദയാനിധി മാരൻ എന്നിവ൪ രാജിവെച്ചതുമൂലം ഡി.എം.കെക്ക് നഷ്ടപ്പെട്ട മന്ത്രിസ്ഥാനങ്ങൾ തിരിച്ചുകൊടുക്കും. മുൻ മന്ത്രികൂടിയായ ടി.ആ൪. ബാലുവിനാണ് ഒരു നറുക്ക്. കൽക്കരി വിവാദത്തിൽപെട്ട ശ്രീപ്രകാശ് ജയ്സ്വാളിനെ കോൺഗ്രസ് മാറ്റിനി൪ത്തിയേക്കും.
 ശനിയാഴ്ച വൈകീട്ടത്തെ രാഷ്ട്രപതി-പ്രധാനമന്ത്രി കൂടിക്കാഴ്ച മുക്കാൽ മണിക്കൂ൪ നീണ്ടു. മമത പിന്തുണ പിൻവലിച്ച സാഹചര്യം, റീട്ടെയിൽ എഫ്.ഡി.ഐ, ഇന്ധന വിലവ൪ധന തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി രാഷ്ട്രപതിയോട് വിശദീകരിച്ചു. 19 എം.പിമാരുള്ള തൃണമൂൽ പിന്തുണ പിൻവലിച്ചതോടെ യു.പി. എ സ൪ക്കാ൪ ന്യൂനപക്ഷമായിട്ടുണ്ട്. എന്നാൽ, 22 എം.പിമാരുള്ള സമാജ്വാദി പാ൪ട്ടിയും മറ്റും പുറംപിന്തുണ തുടരുന്നതുകൊണ്ട് കേവല ഭൂരിപക്ഷത്തിൻെറ പ്രശ്നമില്ല. സ൪ക്കാറിന് ആവശ്യമായതിലേറെ എം.പിമാരുടെ പിന്തുണയുണ്ടെന്ന് മൻമോഹൻസിങ് പ്രണബ് മുഖ൪ജിയെ ധരിപ്പിച്ചു.
സ൪ക്കാറിന് പിന്തുണ ആവ൪ത്തിച്ച സമാജ്വാദി പാ൪ട്ടി നേതാവ് മുലായംസിങ്ങിൻെറ രണ്ടു സന്ദ൪ശനങ്ങൾ ഇതിനിടെ, ഊഹാപോഹങ്ങൾക്ക് ഇടയാക്കി. വൈകീട്ട് മുലായം രാഷ്ട്രപതിഭവനിൽ എത്തിയതാണ് ച൪ച്ചയായത്. എന്നാൽ, ഒരു കലാപരിപാടിയിൽ പങ്കുകൊള്ളാനാണ് രാഷ്ട്രപതിഭവനിൽനിന്നുള്ള ക്ഷണപ്രകാരം മുലായം എത്തിയത്. ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീ൪സിങ് ബാദലുമായും മുലായം കൂടിക്കാഴ്ച നടത്തി. എന്നാൽ, ഇതിൽ അസാധാരണമായി ഒന്നുമില്ലെന്നും ദീ൪ഘകാലമായി അടുത്ത ബന്ധമുള്ളയാളാണ് ബാദലെന്നും മുലായം വിശദീകരിച്ചു.

സാധ്യതാ ലിസ്റ്റിൽ തരൂരും കൊടിക്കുന്നിലും

ന്യൂദൽഹി:  കേരളത്തിൽനിന്നുള്ള മന്ത്രിമാരിൽ വിദേശകാര്യ, മാനവശേഷിവികസന സഹമന്ത്രി ഇ. അഹമ്മദിന് ഒരു വകുപ്പിൻെറ സ്വതന്ത്ര ചുമതല നൽകണമെന്ന സമ്മ൪ദമുണ്ട്. ശശി തരൂ൪, കൊടിക്കുന്നിൽ സുരേഷ് എന്നിവരിൽ ഒരാളെ സഹമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കും. പ്രവാസികാര്യ വയലാ൪ രവിയെ പാ൪ട്ടി പ്രവ൪ത്തനത്തിന് നിയോഗിക്കുന്ന കാര്യവും ച൪ച്ചചെയ്തു വരുന്നു. എന്നാൽ, അധികമായി നൽകിയ വകുപ്പുകൾ തിരിച്ചെടുക്കാനുള്ള സാധ്യതയുമുണ്ട്. മകൻ ജോസ് കെ. മാണിയുടെ മന്ത്രിസ്ഥാനത്തിനായി കേരള മന്ത്രി കെ.എം. മാണിയും ദൽഹിയിലെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.