കൊച്ചി: വി.എസ്. അച്യുതാനന്ദൻ ചതിച്ചുവെന്ന് എം.എം. ലോറൻസിൻെറ മകൾ ആശ ലോറൻസ്. ഒരു കാരണവരെപ്പോലെ 2006ൽ വി.എസിനോട് പറഞ്ഞ കാര്യങ്ങൾ പരസ്യമാക്കിയത് ശരിയല്ലെന്നും അവ൪ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
അമ്മക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതിന് അവരെ ആശുപത്രിയിൽ കിടത്തേണ്ട കാര്യമില്ലെന്ന് താൻ വിശ്വസിച്ചു. ഇക്കാര്യം വി.എസിനോട് മാത്രമല്ല പിണറായി വിജയനോടും എസ്. രാമചന്ദ്രൻ പിള്ളയോടും പറഞ്ഞിരുന്നു.
വി.എസിനെ കണ്ട് ആര് സങ്കടം പറഞ്ഞാലും അദ്ദേഹം അത് രാഷ്ട്രീയമായി ഉപയോഗിക്കും എന്നതിൻെറ തെളിവാണ് ഇപ്പോഴത്തേത്. വ്യക്തിപരമായ കാര്യങ്ങൾ പറയാൻ പോയാൽ ഒരു നേതാവിനും നിലനിൽപ്പുണ്ടാവില്ല. വി.എസിൻെറ മകനെതിരെ ഉയ൪ന്നതുപോലുള്ള ആരോപണങ്ങൾ ലോറൻസിൻെറ മക്കൾക്കെതിരെ ഉണ്ടായിട്ടില്ലെന്നും ആശ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.