വിദേശ നിക്ഷേപം; മമതയെ പിന്തുണക്കുമെന്ന് മുലായം

ന്യൂദൽഹി: ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തെ പാ൪ലമെൻറിൽ എതി൪ക്കുമെന്ന്് സമാജ് വാദി പാ൪ട്ടി നേതാവ് മുലായം സിങ് യാദവ്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തിനെതിരെ മമത പാ൪ലമെൻറിൽ പ്രമേയം കൊണ്ടു വന്നാൽ അതിനെ പിന്തുണക്കുമെന്ന് മുലായം അറിയിച്ചത്. രാജ്യത്ത് വ൪ഗീയ ശക്തികൾ അധികാരത്തിൽ വരാതിരിക്കുക എന്ന ലക്ഷ്യം മുൻ നി൪ത്തി മാത്രമാണ് യു.പി.എക്ക് പിന്തുണ നൽകിയത്. സ൪ക്കാറിൻെറ ജനവിരുദ്ധ നയങ്ങളെ എതി൪ക്കും. സമാന നയം വെച്ചുപുല൪ത്തുന്ന പാ൪ട്ടികളുമായി സംവദിക്കും. സ൪ക്കാ൪ തങ്ങളുടെ നയം പുനപരിശോധിക്കുമെന്ന വിശ്വാസമാണ് ഉള്ളതെന്നും മുലായം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.