രാജിസൂചന നല്‍കി യെദിയൂരപ്പ

ബംഗളൂരു: കേന്ദ്രനേതൃത്വം തുട൪ച്ചയായി തഴയുന്നതിൽ മനംനൊന്ത ക൪ണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ രാജിസൂചനയുമായി രംഗത്ത്.
പാ൪ട്ടിയിൽ വീ൪പ്പുമുട്ടുന്ന അവസ്ഥയിലാണെന്നും ഭാവി പരിപാടികൾ തീരുമാനിക്കാനായി ഉചിതമായ സമയത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും യെദിയൂരപ്പ ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബറിൽ തൻെറ സംസ്ഥാന പര്യടനത്തിൻെറ രണ്ടാംഘട്ടം പൂ൪ത്തിയാകുന്നതോടെ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
സദാനന്ദ ഗൗഡയെ മാറ്റി ജഗദീഷ് ഷെട്ടറെ മുഖ്യമന്ത്രിയായി അധികാരത്തിലേറ്റിയത് യെദിയൂരപ്പയായതിനാൽ ഈ സ൪ക്കാറിൻെറ നിലനിൽപ് ഭീഷണിയിലാകരുതെന്നതിനാലാണ് രാജിതീരുമാനം വൈകുന്നതെന്നാണ് വിവരം. ഡിസംബ൪ 27ന് ഹരിയാനയിൽ നടക്കുന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ യെദിയൂരപ്പ പങ്കെടുക്കില്ലെന്നും അറിയുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സ്ഥാനമോ മറ്റു പദവികളോ താൻ ആഗ്രഹിക്കുന്നില്ലെന്നും തനിക്കുവേണ്ടി കേന്ദ്രനേതൃത്വത്തിനുമുന്നിൽ സമ്മ൪ദ തന്ത്രങ്ങൾ ചെലുത്തരുതെന്നും അദ്ദേഹം അനുഭാവികളോട് പറഞ്ഞു. പാ൪ട്ടി നേതൃത്വം ഇനി തനിക്ക് സംസ്ഥാന ഘടകത്തിൽ ഏതെങ്കിലും പദവി തന്നാൽത്തന്നെ അത് സ്വീകരിക്കാൻ തയാറല്ലെന്നും യെദിയൂരപ്പ കൂട്ടിച്ചേ൪ത്തു.
 അടുത്ത ദിവസങ്ങളിലായി 50 മണ്ഡലങ്ങളിൽ പര്യടനം നടത്തും. ദക്ഷിണേന്ത്യയിൽ ബി.ജെ.പിയെ അധികാരത്തിലേറ്റിയത് തൻെറ മികവുകൊണ്ടാണെന്ന കാര്യം കേന്ദ്രനേതൃത്വം മറക്കരുത്. രണ്ട് എം.എൽ.എമാരിൽനിന്ന് 121 എം.എൽ.എമാരിലേക്ക് സംസ്ഥാനത്ത് ബി.ജെ.പിയെ വള൪ത്താൻ കഴിഞ്ഞ 40 വ൪ഷമാണ് പ്രയത്നിച്ചതെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, ഭാവികാര്യങ്ങൾ തീരുമാനിക്കാനായി വെള്ളിയാഴ്ച വൈകുന്നേരം യെദിയൂരപ്പപക്ഷം ഡോളേഴ്സ് കോളനിയിലെ അദ്ദേഹത്തിൻെറ വസതിയിൽ യോഗംചേ൪ന്നു.
മന്ത്രിമാരായ ശോഭ കരന്ത്ലാജെ, സി.എം. ഉദാസി, മുരുകേഷ് നിറാനി, ഉമേഷ് കട്ടി, ബസവരാജ് ബൊമ്മൈ തുടങ്ങിയവ൪ സംബന്ധിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.