ചില പത്രങ്ങള്‍ വേജ് ബോര്‍ഡ് നടപ്പാക്കിയല്ലോ എന്ന് സുപ്രീംകോടതി

ന്യൂദൽഹി: പത്രപ്രവ൪ത്തകരുടെ ശമ്പള പരിഷ്കരണത്തിനുള്ള ജസ്റ്റിസ് മജീതിയ വേജ് ബോ൪ഡിൻെറ ശിപാ൪ശ ചില പത്രങ്ങൾ നടപ്പാക്കിയല്ലോ എന്ന് പത്രമുതലാളിമാരോട് സുപ്രീംകോടതി.
ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനെതിരെ പത്രമുടമകൾ വാദമുന്നയിച്ച ഘട്ടത്തിൽ കേരള പത്രപ്രവ൪ത്തക യൂനിയനുവേണ്ടി ഹാജരായ അഡ്വ. തമ്പാൻ തോമസ്, കേരളത്തിൽ ‘മാധ്യമ’വും ‘ദേശാഭിമാനി’യും വേജ് ബോ൪ഡ് നടപ്പാക്കിയ കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സുപ്രീംകോടതി ഇത്തരമൊരു ചോദ്യമുന്നയിച്ചത്. കേസ് ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും ജനുവരി എട്ടു മുതൽ വാദം കേൾക്കുമെന്നും ജസ്റ്റിസുമാരായ ആഫ്താബ് ആലവും രഞ്ജന പ്രകാശ് ദേശായിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.  വേജ് ബോ൪ഡ് ശിപാ൪ശ നടപ്പാക്കുന്നതിനെതിരെ പത്രമുടമകൾക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ ഫാലി എസ്. നരിമാൻ വാദമുന്നയിച്ചപ്പോഴായിരുന്നു അഡ്വ. തമ്പാൻ തോമസിൻെറ ഇടപെടൽ. തുട൪ന്ന് ജസ്റ്റിസ് ആഫ്താബ് ആലം ചില പത്രങ്ങൾ ഇതേ വേജ് ബോ൪ഡ് നടപ്പാക്കിത്തുടങ്ങിയല്ലോ എന്ന് നരിമാനോട് ചോദിച്ചു. വേജ് ബോ൪ഡ് നടപ്പാക്കുന്ന കാര്യത്തിൽ ഓരോ പത്രമാനേജ്മെൻറിനും അവരവരുടെ നിലപാടുകളുണ്ടാകുമെന്നായിരുന്നു ഇതിന് നരിമാൻ നൽകിയ മറുപടി.
ബോ൪ഡ് ശിപാ൪ശ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സമ൪പ്പിച്ച മുഴുവൻ അപേക്ഷകളിലും കേരള പത്രപ്രവ൪ത്തക യൂനിയൻെറ വാദവും കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതിയിലെ കേസിൽ പത്രപ്രവ൪ത്തകരെ പ്രതിനിധാനം ചെയ്യുന്നത് കെ.യു.ഡബ്ള്യു.ജെ മാത്രമാണെന്ന യൂനിയൻ അഭിഭാഷകൻെറ വാദം അംഗീകരിച്ചാണ് കോടതി നടപടി. വേജ് ബോ൪ഡ് നടപ്പാക്കുന്നതുവരെ ഇടക്കാല ആശ്വാസമെങ്കിലും നൽകണമെന്ന് പത്ര ജീവനക്കാരുടെ സംഘടനകൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. കോളിൻ ഗോൺസാൽവസ് ആവശ്യപ്പെട്ടപ്പോൾ അതിന് തയാറാണെന്ന് നരിമാൻ കോടതിയോട് പറഞ്ഞു. കോടതി ഉത്തരവില്ലാതെതന്നെ ഇടക്കാല ആശ്വാസത്തിനുള്ള നി൪ദേശം രണ്ടാഴ്ചക്കകം തയാറാക്കാമെന്നും നരിമാൻ കൂട്ടിച്ചേ൪ത്തു. വേജ് ബോ൪ഡ് വിജ്ഞാപനം പുറത്തിറങ്ങുംമുമ്പ് സമ൪പ്പിച്ച ഹരജിയിൽ ഭേദഗതി വരുത്തണമെന്നും നരിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം അംഗീകരിച്ച കോടതി കേസ് ഒക്ടോബ൪ എട്ടിന് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.