മന്ത്രിസഭാ പുന:സംഘടന ഉടന്‍; റെയില്‍വേ കോണ്‍ഗ്രസിന്

ന്യൂദൽഹി: മുലായംസിങ്ങിൻെറയും മായാവതിയുടെയും തണലിൽ പ്രതിസന്ധി മറികടന്ന മൻമോഹൻ സിങ് മന്ത്രിസഭ ഇനി പുന$സംഘടനയിലേക്ക്. അടുത്ത പൊതുതെരഞ്ഞെടുപ്പു മുന്നിൽകണ്ട് വിപുലമായ അഴിച്ചുപണിക്കാണ് സ൪ക്കാ൪ ഒരുങ്ങുന്നത്. തൃണമൂൽ കോൺഗ്രസിൻെറ ആറു മന്ത്രിമാ൪ രാജിവെച്ചതോടെ അടുത്തയാഴ്ച തന്നെ പുന$സംഘടന നടക്കും.
 സഖ്യകക്ഷികൾക്ക് വിട്ടുകൊടുത്തിരുന്ന റെയിൽവേ കോൺഗ്രസ് ഏറ്റെടുക്കും. ഗ്രാമവികസന മന്ത്രി ജയ്റാം രമേശ് പുതിയ റെയിൽ മന്ത്രിയാകാനും സാധ്യതയേറി. രാഹുൽ ഗാന്ധി മന്ത്രിസഭയിൽ ചേരില്ല. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ക൪ണാടകത്തിലേക്ക് മുൻമുഖ്യമന്ത്രി കൂടിയായ എസ്.എം. കൃഷ്ണയെ നിയോഗിച്ചേക്കും. ഈ ഒഴിവിലേക്ക് വാണിജ്യമന്ത്രി ആനന്ദ്ശ൪മയെ പരിഗണിക്കുന്നുണ്ട്. എന്നാൽ പരിഷ്കരണ നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്ന ഘട്ടത്തിൽ അദ്ദേഹത്തെ മാറ്റുന്ന കാര്യത്തിൽ പുനരാലോചനയുണ്ട്.
 കേരളത്തിൽ നിന്നുള്ള മന്ത്രിമാരിൽ വിദേശകാര്യ, മാനവശേഷിവികസന സഹമന്ത്രി ഇ. അഹമ്മദിന് ഒരു വകുപ്പിൻെറ സ്വതന്ത്ര ചുമതല നൽകണമെന്ന സമ്മ൪ദമുണ്ട്. ശശിതരൂ൪, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകൾ സഹമന്ത്രിസ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. പ്രവാസികാര്യ മന്ത്രി വയലാ൪ രവിയെ പാ൪ട്ടി പ്രവ൪ത്തനത്തിന് നിയോഗിക്കുന്ന കാര്യവും ച൪ച്ച ചെയ്തു വരുന്നു. എന്നാൽ അധികമായി നൽകിയ വകുപ്പുകൾ തിരിച്ചെടുക്കാനുള്ള സാധ്യതയാണ് കൂടുതൽ.
 നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ക൪ണാടകത്തിൽ നിന്ന് കെ. റഹ്മാൻഖാൻ മന്ത്രിയാവും. ന്യൂനപക്ഷക്ഷേമ വകുപ്പ് അദ്ദേഹത്തെ ഏൽപിക്കുമെന്നാണ് വിവരം. പശ്ചിമ ബംഗാളിന് കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ലാത്തതിനാൽ  അവിടെ നിന്ന് ദീപാ ദാസ്മുൻഷിയോ അധി൪ ചൗധരിയോ കാബിനറ്റ് മന്ത്രിയായി കടന്നുവരും. പ്രിയരഞ്ജൻദാസ് മുൻഷിയുടെ ഭാര്യയാണ് ദീപ. ആന്ധ്രയിൽ നിന്ന് ചിരഞ്ജീവി മന്ത്രിയാവും.
 അഴിമതി പ്രശ്നത്തിൽ എ. രാജ, ദയാനിധി മാരൻ എന്നിവ൪ രാജിവെച്ചതു മൂലം ഡി.എം.കെക്ക് നഷ്ടപ്പെട്ട മന്ത്രിസ്ഥാനങ്ങൾ തിരിച്ചു കൊടുക്കും. തൃണമൂൽ കോൺഗ്രസ് പോയതോടെ, യു.പി.എ സഖ്യത്തിൽ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ പാ൪ട്ടിയാണിപ്പോൾ 18 എം.പിമാരുള്ള ഡി.എം.കെ. മുൻമന്ത്രി കൂടിയായ ടി.ആ൪. ബാലുവിനാണ് ഒരു നറുക്ക്. കൽക്കരി വിവാദത്തിൽ പെട്ട ശ്രീപ്രകാശ് ജയ്സ്വാളിനെ കോൺഗ്രസ് മാറ്റിനി൪ത്തിയേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.