മുംബൈ: കേന്ദ്ര സ൪ക്കാ൪ നിക്ഷേപ സൗഹാ൪ദ നിലപാടുകൾ തുടരുമെന്ന വ്യക്തമായി സൂചന നൽകി കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തിയതോടെ ഓഹരി വിപണി ഒന്നര വ൪ഷത്തിനിടിയിലെ ഏറ്റവും ഉയ൪ന്ന നിലയിൽ. ഉപയോഗിക്കാത്ത വിദേശ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശക്ക് ചുമത്തിയിരുന്ന നികുതി 20 ശതമാനത്തിൽ നിന്ന് അഞ്ചു ശതാമനമായി കുറച്ചതോടെ കൂടുതൽ വിദേശ നിക്ഷേപം ഇന്ത്യയിൽ എത്തുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ട്. ഇതോടൊപ്പം രാജീവ് ഗാന്ധി ഓഹരി നിക്ഷേപ പദ്ധതി ധനമന്ത്രി അംഗീകരിക്കുകകൂടി ചെയ്തതാണ് ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കിയത്.
ഇതേതുട൪ന്ന് പ്രധാന ഓഹരി വില സൂചികകളായ സെൻസെക്സും നിഫ്റ്റിയും രണ്ട് ശതമാനം ഉയ൪ന്നു. സെൻസെക്സ് 403.58 പോയൻറ് ഉയ൪ന്ന് 18752.83 ലാണ് ഇടപാടുകൾ അവസാനിപ്പിച്ചത്. 2011 ജൂലൈ 25ന് ശേഷമുള്ള ഏറ്റവും ഉയ൪ന്ന നിലവാരമാണിത്. നിഫ്റ്റി 136.90 പോയൻറ് ഉയ൪ന്ന് 5691.15ലും ഇടപാടുകൾ അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.