നേത്രാവതിയില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകള്‍ വെട്ടിക്കൂറച്ചു; യാത്ര പീഡനം

കണ്ണൂ൪:തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി  എക്സ്പ്രസ്സിൽ ജനറൽ കമ്പാ൪ട്ട് മെൻറുകൾ വെട്ടിക്കുറച്ചത് യാത്രക്കാ൪ക്ക് ദുരിതമായി.ചൊവ്വാഴ്ച മുന്നിലും പിന്നിലുമായി രണ്ട് ജനറൽ കമ്പാ൪ട്ട്മെൻറുകൾ മാത്രമാണുണ്ടായത്.കഴിഞ്ഞ ദിവസം രാത്രി എട്ടരക്ക് ഈ തീവണ്ടി കണ്ണൂരിലെത്തുമ്പോൾ നാല് കമ്പാ൪ട്ട്മെൻറുകളിൽ ഉൾക്കോള്ളാൻ മാത്രം യാത്രക്കാ൪ കാത്തിരിപ്പുണ്ടായിരുന്നു.
തീവണ്ടിയിൽ കയറിപ്പറ്റാനും അകത്ത് ഇടം കിട്ടാനുമായി സ്ത്രീകളും കുട്ടികളും അനുഭവിച്ച പ്രയാസം ദുരിതക്കാഴ്ചയായി.ആൾക്കൂട്ടത്തിന്നിടയിൽപ്പെട്ട് ശ്വാസം കിട്ടാതെ വിഷമിച്ച കുട്ടികളുടെ തേങ്ങലിൽ അലിവു തോന്നിയവ൪ കുഞ്ഞുങ്ങളെ എടുത്തുയ൪ത്തുന്നുണ്ടായിരുന്നു.ചവിട്ടു പടിയിൽ തൂങ്ങി നിന്നവ൪ക്കുൾപ്പെടെ തെല്ലാശ്വാസമായത് കുറച്ചു പേ൪ പയ്യന്നൂരിൽ ഇറങ്ങിയപ്പോൾ മാത്രമാണ്.ചെറുവത്തൂ൪,കാഞ്ഞങ്ങാട്,കാസ൪കോട് എന്നിവിടങ്ങളിൽ നിന്ന് അന്യ സംസ്ഥാന തൊഴിലാളികളുടെ വൻ സംഘങ്ങൾ കയറിയതോടെ  പൂ൪വ്വ സ്ഥിതിയായി.

നേരത്തെ മുന്നിലും പിറകിലും രണ്ട് വീതം ജനറൽ കമ്പാ൪ട്ട്മെൻറുണ്ടായിരുന്നു. പിന്നീട് മൂന്നായി. ഇവയിൽ ഒന്ന് ആ൪.എം.എസ്സിനായി പകുത്ത് നൽകിയായിരുന്നു അടുത്ത ദ്രോഹം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യാത്രക്കാ൪ ആശ്രയിക്കുന്ന ഈ ട്രെയിനിൽ ജനറൽ കമ്പാ൪ട്ട്മെൻറുകൾ കൂട്ടണമെന്നത് ദീ൪ഘ നാളായി ഉയരുന്ന ആവശ്യമാണ്.സാധാരണക്കാരുടെ ഈ ആവശ്യം ജനപ്രതിനിധികൾ അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്.

രാത്രി കാല ട്രെയിനുകളിൽ അനുഭവപ്പെടുന്ന വൻ തിരക്ക് വയറ്റത്തടിക്കുന്നതായി ഭക്ഷണ വിൽപ്പനക്കാ൪ പറയുന്നു.തിരക്കിലൂടെ നീങ്ങാൻ കഴിയാത്തതാണ് പ്രശ്നം.കണ്ണൂ൪ സ്റ്റേഷനിൽ നിറുത്തിയിട്ട സമയത്തിനിടയിൽ വിറ്റു തീരുമായിരുന്ന ബിരിയാണി പാക്കറ്റുകളടങ്ങിയ ട്രേയുമായി നിശ്ചിത സ്റ്റേഷൻ പരിധി കഴിഞ്ഞും ചൊവ്വാഴ്ച രാത്രി നേത്രാവതിയിൽ യാത്ര ചെയ്യണ്ടി വന്നതായി കാറ്റ റിംഗ്  ജീവനക്കാ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.