മദ്യനയം റദ്ദാക്കിയ ഹൈകോടതി വിധിക്ക് സ്റ്റേയില്ല

ന്യൂദൽഹി: ബാ൪ ലൈസൻസ് അനുവദിച്ചുകിട്ടാൻ കേരളത്തിലെ ത്രീ സ്റ്റാ൪ ഹോട്ടലുകൾ സമ൪പ്പിച്ച അപേക്ഷകൾ എട്ടാഴ്ചക്കകം പരിഗണിച്ച് നിയമാനുസൃതം തീ൪പ്പ് കൽപിക്കാൻ സുപ്രീംകോടതി കേരള സ൪ക്കാറിനോട് നി൪ദേശിച്ചു. സംസ്ഥാന സ൪ക്കാ൪ കൊണ്ടുവന്ന മദ്യനയത്തിലെ കാതലായ ഭാഗങ്ങൾ റദ്ദാക്കിയ ഹൈകോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. അതേസമയം, ഹൈകോടതി വിധിക്കെതിരെ സ൪ക്കാ൪ സമ൪പ്പിച്ച അപ്പീൽ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. കേരളത്തിനെതിരെ കോടതിയലക്ഷ്യ നടപടിക്കുള്ള വിധി സ്റ്റേ ചെയ്യുകയാണെന്നും ജസ്റ്റിസ് സുരേന്ദ൪ സിങ് നിജ്ജാറിൻെറ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.
ത്രീ സ്റ്റാ൪ ഹോട്ടലുകൾക്ക് ബാ൪ ലൈസൻസ് അനുവദിക്കേണ്ടതില്ലെന്നും നിലവിലുള്ള ബാറിൻെറ ഒരു കിലോമീറ്റ൪ ദൂരപരിധിയിൽ നഗരങ്ങളിലും മൂന്ന് കിലോമീറ്റ൪ ദൂരപരിധിയിൽ ഗ്രാമങ്ങളിലും ലൈസൻസ് നൽകേണ്ടതില്ലെന്നുമായിരുന്നു സംസ്ഥാന സ൪ക്കാറിൻെറ തീരുമാനം. ഈ തീരുമാനത്തിൻെറ അടിസ്ഥാനത്തിൽ സംസ്ഥാന സ൪ക്കാ൪ നിരസിച്ച ത്രീസ്റ്റാ൪ ഹോട്ടലുകളുടെ അപേക്ഷകൾ വീണ്ടും പരിഗണിച്ച് നിയമാനുസൃതമായി അനുവദിക്കേണ്ടതാണെങ്കിൽ അനുമതി നൽകാനാണ് സുപ്രീംകോടതി നി൪ദേശം.
ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ കേരളത്തിനുവേണ്ടി ഹാജരായ സോളിസിറ്റ൪ ജനറൽ രോഹിങ്ടൺ നരിമാൻ ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു. എന്നാൽ, ത്രീ സ്റ്റാ൪ ഹോട്ടൽ ഉടമകൾക്ക് വേണ്ടി ഹാജരായ അഡ്വ. ഹരീഷ് സാൽവെ ഇത് ചോദ്യം ചെയ്തു. തങ്ങളുടെ അപേക്ഷകൾ പരിഗണിച്ച് അംഗീകാരം നൽകണമെന്ന് ഹൈകോടതി വിധിച്ചതാണെന്നും എന്നിട്ടും അപേക്ഷകളിൽ സ൪ക്കാ൪ തീരുമാനമെടുത്തിട്ടില്ലെന്നും സാൽവെ ബോധിപ്പിച്ചു. കോടതി വിധി നടപ്പാക്കാത്തതിന് കോടതിയലക്ഷ്യ നടപടിക്ക് ഹരജി നൽകിയ കാര്യവും സാൽവെ കോടതിയുടെ ശ്രദ്ധയിൽപെടുത്തി.
ബാറുകൾക്കുള്ള അപേക്ഷകൾക്ക് മേൽ ഇരിക്കാതെ സ൪ക്കാ൪ തീരുമാനമെടുക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് സുരേന്ദ൪ സിങ് നിജ്ജാ൪ ഇതിനോട് പ്രതികരിച്ചു. 24 പരാതിക്കാ൪ ഈ ആവശ്യമുന്നയിച്ചിട്ടുണ്ടെന്ന് രോഹിങ്ടൺ നരിമാൻ ബോധിപ്പിച്ചു. അപേക്ഷകൾ പരിഗണിച്ച് ലൈസൻസ് അനുവദിക്കണമെന്നാണ് കോടതിവിധിയെന്നും ‘അനുവദിക്കണം’ എന്ന പരാമ൪ശത്തിൽ വ്യക്തത വരുത്തണമെന്നും നരിമാൻ സുപ്രീംകോടതിയോട് അഭ്യ൪ഥിച്ചു. ഇതേ തുട൪ന്ന് ബാ൪ ലൈസൻസ് അപേക്ഷകൾ പരിഗണിച്ച് നിയമത്തിന് അനുസൃതമായി അനുവദിക്കണം എന്ന് സുപ്രീംകോടതി കേരള സ൪ക്കാറിനോട് നി൪ദേശിക്കുകയായിരുന്നു. കേരളത്തിനെതിരെ കോടതിയലക്ഷ്യ നടപടിക്കുള്ള കാരണം കാണുന്നില്ലെന്ന് കൂട്ടിച്ചേ൪ത്ത സുപ്രീംകോടതി ഇത് സംബന്ധിച്ച ഹൈകോടതി വിധി സ്റ്റേ ചെയ്യുകയാണെന്നും ഉത്തരവിൽ വ്യക്തമാക്കി.  
സ൪ക്കാറിൻെറ നയപരമായ തീരുമാനങ്ങളിൽ ഇടപെടാൻ ഹൈകോടതിക്ക് അധികാരമില്ലെന്നും സ൪ക്കാറുണ്ടാക്കിയ മദ്യനയത്തിൻെറ കാതലായ വ്യവസ്ഥകൾ റദ്ദാക്കിയ ഹൈകോടതി നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കേരളം സമ൪പ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു. സദുദ്ദേശ്യത്തോടെ പൊതുജനതാൽപര്യം മുൻ നി൪ത്തി സംസ്ഥാന സ൪ക്കാ൪ കൊണ്ടുവന്ന മദ്യനയത്തിലെ കാതലായ ഈ ഭാഗങ്ങൾ റദ്ദാക്കുകയാണ് ഹൈകോടതി ചെയ്തത്. സംസ്ഥാന സ൪ക്കാ൪ ദുരുദ്ദേശ്യപരമായോ ഭരണഘടനാവിരുദ്ധമായോ രൂപപ്പെടുത്തുന്ന നയങ്ങളിൽ മാത്രമേ കോടതിക്ക് ഇടപെടാൻ അധികാരമുള്ളൂ എന്നും സ൪ക്കാ൪ ഹരജിയിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.