ന്യൂദൽഹി: 2ജി അഴിമതി അന്വേഷിക്കുന്ന സംയുക്ത പാ൪ലമെൻററി സമിതി (ജെ.പി.സി) യോഗത്തിൽനിന്ന് ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി. പ്രധാനമന്ത്രി മൻമോഹൻ സിങ്, ധനമന്ത്രി പി. ചിദംബരം എന്നിവരെ സാക്ഷികളായി വിസ്തരിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. റിസ൪വ് ബാങ്ക് ഗവ൪ണറും 2ജി ഇടപാട് നടന്ന കാലത്തെ ധനകാര്യ സെക്രട്ടറിയുമായ ആ൪.സുബ്ബറാവുവിൽ നിന്ന് മൊഴിയെടുക്കുന്നതിനുവേണ്ടിയാണ് ചൊവ്വാഴ്ച പി.സി.ചാക്കോ ചെയ൪മാനായ ജെ.പി.സി ചേ൪ന്നത്.
2ജി വിതരണത്തിൽ ലേലം ആകാമായിരുന്നുവെന്ന നിലപാടാണ് ധനമന്ത്രി ചിദംബരവും ധനകാര്യസെക്രട്ടറിയെന്ന നിലയിൽ താനും സ്വീകരിച്ചിരുന്നതെന്നും അത് അംഗീകരിക്കപ്പെട്ടില്ലെന്നും സുബ്ബറാവു വിശദീകരിച്ചു.
ഈ വിശദീകരണത്തിൻെറ അടിസ്ഥാനത്തിൽ ധനമന്ത്രി ചിദംബരത്തെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി വിസ്തരിക്കേണ്ടതില്ലെന്ന് ചാക്കോ അഭിപ്രായപ്പെട്ടു.
എന്നാൽ, പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും ധനമന്ത്രി ചിദംബരത്തെയും വിസ്തരിക്കണമെന്ന് ജെ.പി.സിയിലെ ബി.ജെ.പി അംഗങ്ങളായ യശ്വന്ത് സിൻഹ, രവിശങ്ക൪ പ്രസാദ് എന്നിവ൪ ആവശ്യപ്പെട്ടു. ചെയ൪മാൻ ആവശ്യം തള്ളിയതോടെ ബി.ജെ.പി അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
ചെയ൪മാൻ വിവരങ്ങൾ മൂടിവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പക്ഷപാതപരമായാണ് പ്രവ൪ത്തിക്കുന്നതെന്നതിനാൽ ജെ.പി.സിയുമായി തുട൪ന്ന് സഹകരിക്കുന്നകാര്യം ആലോചിക്കേണ്ടതുണ്ടെന്നും യോഗത്തിനുശേഷം യശ്വന്ത് സിൻഹ പറഞ്ഞു. ആഗസ്റ്റ് 22ന് നടന്ന യോഗത്തിൽനിന്നും ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. മുൻ ടെലികോം മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ എ.രാജ ഉൾപ്പെടെയുള്ളവരെ ജെ.പി.സി വിസ്തരിക്കണമെന്നാണ് ബി.ജെ.പിയുടെ ആവസശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.