ന്യൂദൽഹി: കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയ൪ ഇന്ത്യ എക്സ്പ്രസ് വിമാന സ൪വീസ് നി൪ത്തിവെച്ചത് പുന$സ്ഥാപിക്കണമെന്ന് കേന്ദ്ര ഊ൪ജ്ജ സഹമന്ത്രി കെ.സി. വേണുഗോപാൽ വ്യോമയാന മന്ത്രി അജിത്ത് സിങ്ങിനോട് ആവശ്യപ്പെട്ടു. എയ൪ ഇന്ത്യ സ൪വീസുകളുടെ എണ്ണം കുറച്ചത് ഗൾഫ് യാത്രക്കാരെ ഏറെ പ്രായസപ്പെടുത്തുന്നുണ്ട്. ഇതോടെ നിരക്കുകുറഞ്ഞ എയ൪ഇന്ത്യ എക്സ്പ്രസ് വിമാനം മുടങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് സാധാരണക്കാരായ ഗൾഫ് യാത്രക്കാ൪ക്ക് ഉണ്ടാക്കുന്നത്. മറ്റ് സ്വകാര്യവിമാനക്കമ്പനികൾ നിരക്ക് വ൪ധിപ്പിച്ച് അവസരം ചൂഷണം ചെയ്യുകയാണെന്നും അജിത്ത് സിങ്ങിന് അയച്ച കത്തിൽ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.