തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കൂടങ്കുളം യാത്രക്കിടെ സി.പി.എം വിട്ടവരുടെ നേതൃത്വ്ധിൽ സ്വീകരണം നൽകി. വി.എസിനെ തമിഴ്നാട് പൊലീസ് തടഞ്ഞ കളിയിക്കാവിളക്ക് സമീപം വെച്ചായിരുന്നു സ്വീകരണം. ശെൽവരാജിനൊപ്പം സി.പി.എം വിട്ട കുന്ന്ധ്കാൽ മുൻ പഞ്ചായ്ധ് പ്രസിഡൻറ് ബാലകൃഷ്ണപിള്ളയുടെ നേതൃത്വ്ധിൽ ജനകീയ വികസന സമിതിയാണ് സ്വീകരണം സംഘടിപ്പിച്ചത്.
പാറശ്ശാല പോസ്റ്റോഫീസ് ജംങ്ഷനിൽ മുദ്രാവാക്യം വിളിയോടെയാണ് വി.എസിനെ സ്വീകരിച്ചത്. സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് വി.എസ് യാത്ര തുട൪ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.