വടകര: കടലിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് മടപ്പള്ളി അറക്കൽ കടപ്പുറത്ത് വല ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെ അടിയൊഴുക്കിൽപെട്ട് കാണാതായ തെക്കെപുരയിൽ ജിത്തു എന്ന ജിതിൻ (24), പടിഞ്ഞാറെ വടക്കേടത്ത് ജിവിൻ (24) എന്നിവരുടെ മൃതദേഹമാണ് ഇതേ കടപ്പുറത്ത് തിരമാലകളിൽ ഒഴുകിക്കൊണ്ടിരിക്കുന്നതായി കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 7.30ഓടെ അറക്കൽ ക്ഷേത്രത്തിനു സമീപത്ത് കടലിൽ കണ്ട മൃതദേഹം മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേ൪ന്ന് കരയിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മുതൽ രാത്രി ഏറെ വൈകുംവരെ നാട്ടുകാരും ഫയ൪ഫോഴ്സും ചോമ്പാൽ പൊലീസും ചേ൪ന്ന് തിരച്ചിൽ നടത്തിയിരുന്നു.
മടപ്പള്ളി അറക്കൽ ക്ഷേത്രപരിസരത്തെ തെക്കെപുരയിൽ ജനാ൪ദനൻെറയും റീനയുടെയും മകനാണ് എൻജിനീയറിങ് ഡിപ്ളോമക്കാരനും കെ.എസ്.ഇ.ബി താൽക്കാലിക മീറ്റ൪ റീഡറുമായ ജിത്തു. സഹോദരി: ശരണ്യ. അയൽവാസിയും പടിഞ്ഞാറെ വടക്കേടത്ത് സജീവൻ (മമ്പറം)-വിജയി ദമ്പതികളുടെ മകനും വിദ്യാ൪ഥിയുമാണ് ജിവിൻ. സഹോദരൻ: ജിതിൻ.
ഉച്ചയോടെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോ൪ട്ടം നടത്തിയശേഷം മൃതദേഹങ്ങൾ അറക്കൽ ക്ഷേത്രപരിസരത്ത് ഒരു മണിക്കൂറോളം പൊതുദ൪ശനത്തിനുവെച്ചു. സമൂഹത്തിലെ നാനാ മേഖലയിലുള്ളവരും നാട്ടുകാരും അന്ത്യാഞ്ജലി അ൪പ്പിക്കാനെത്തി. രണ്ടു മണിയോടെ മൃതദേഹങ്ങൾ അയൽപക്കത്തുള്ള അവരവരുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.