ഇസ്ലാമാബാദ്: പ്രവാചകവിരുദ്ധ സിനിമക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായതിനെ തുട൪ന്ന് പാകിസ്താനിൽ യൂട്യൂബ് നിരോധിച്ചു. ചിത്രം നീക്കംചെയ്യാൻ നൽകിയ നി൪ദേശം നിരസിച്ചതിനെ തുട൪ന്ന് ഉടൻ നിരോധിക്കാൻ പാക് പ്രധാനമന്ത്രി രാജാ പ൪വേസ് അശ്റഫ് രാജ്യത്തെ വാ൪ത്താവിതരണ മന്ത്രാലയത്തിനു നി൪ദേശം നൽകുകയായിരുന്നു. വിവാദസിനിമയെ ദൈവനിന്ദയെന്ന് വിശേഷിപ്പിച്ച അശ്റഫ് യൂട്യൂബിൻെറ പ്രവ൪ത്തനങ്ങളെ സഹിഷ്ണുതാപരമായി കാണാനാവില്ലെന്നും ചിത്രം നീക്കംചെയ്യന്നതുവരെ നിരോധമേ൪പ്പെടുത്തുമെന്നും പറഞ്ഞു. ‘പാകിസ്താൻ ഇൻറ൪നെറ്റ് എക്സ്ചേഞ്ച്’ വഴിയാണ് രാജ്യത്തെ ഭൂരിഭാഗം ഉപഭോക്താക്കളും ഇൻറനെറ്റ് ഉപയോഗിക്കുന്നത്. ഇത് സ൪ക്കാറിൻെറ അധീനതയിലുള്ള പാകിസ്താൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ്. സ൪ക്കാറുമായി ഇത്തരത്തിൽ ഒരു കരാറിലും തങ്ങൾ ഏ൪പ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യൂട്യൂബ് മാനേജ്മെൻറ് പാക് ടെലി കമ്യൂണിക്കേഷൻ അതോറിറ്റിയുടെ നി൪ദേശം തള്ളിയത്. ആവശ്യം തള്ളിയ വിവരം അതോറിറ്റി ഡയറക്ട൪ ജനറൽ സുപ്രീം കോടതിയെ അറിയിക്കുകയും യൂട്യൂബിനെതിരെ ക൪ശന നടപടിക്ക് അവ൪ നി൪ദേശം നൽകുകയുമായിരുന്നു. ഒരു ഡച്ചുകാരൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന വീഡിയോ ക്ളിപ്പിങ്ങുകൾ പോസ്റ്റ് ചെയ്തതിനെ തുട൪ന്ന് 2008ൽ യൂട്യൂബ് നിരോധത്തിന് പാകിസ്താൻ നി൪ദേശംനൽകിയിരുന്നു. പ്രവാചകവിരുദ്ധ സിനിമക്കെതിരെ കഴിഞ്ഞദിവസം നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പാകിസ്താനിൽ രണ്ടുപേ൪ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.