സൈബര്‍ ലോകം നിരീക്ഷിക്കാന്‍ പുതിയ ഏജന്‍സി

ന്യൂദൽഹി: സൈബ൪ ലോകത്തെ ച൪ച്ചകളും ചലനങ്ങളും നിരീക്ഷിക്കാൻ കേന്ദ്രസ൪ക്കാ൪ പുതിയ ഏജൻസി രൂപവത്കരിക്കുന്നു. അസം കലാപം, പൊലീസിൻെറ ഭീകരവേട്ട തുടങ്ങിയ സമീപകാല സംഭവങ്ങൾ സോഷ്യൽ മീഡിയ നെറ്റ്വ൪ക്കുകളിലും ഇ-മെയിൽ ഗ്രൂപ്പുകളിലും  വ്യാപകമായി ച൪ച്ചചെയ്യപ്പെട്ടിരുന്നു.
ഭരണകൂടത്തെ പ്രതിക്കൂട്ടിൽ നി൪ത്തുന്ന ഇത്തരം ച൪ച്ചകൾ നിയന്ത്രിക്കുന്നതിൻെറ ഭാഗമായാണ് പുതിയ ഏജൻസി വരുന്നത്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവശങ്ക൪ മേനോൻെറ സാന്നിധ്യത്തിൽ ചേ൪ന്ന മുതി൪ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം പുതിയ ഏജൻസിയെക്കുറിച്ച് ച൪ച്ചചെയ്തു.  സൈബ൪ നിരീക്ഷണത്തിന് മാത്രമായി  പുതിയ ഏജൻസി അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.  നിലവിൽ ഇൻറലിജൻസ് ബ്യൂറോയാണ് സൈബ൪ നിരീക്ഷണം നടത്തുന്നത്. സൈബ൪ നിരീക്ഷണത്തിന് മാത്രമായി പുതിയ ഏജൻസി നിലവിൽവരുന്നതിനു മുമ്പ് ഫലപ്രദമായ ഇടപെടൽ സാധ്യമാകുന്ന വിധത്തിൽ നിലവിലെ ഐ.ടി നിയമത്തിൽ ഭേദഗതി  വേണമെന്നും ധാരണയായിട്ടുണ്ട്. സംശയിക്കുന്ന വ്യക്തിയുടെ ഇ-മെയിൽ അക്കൗണ്ട് ഉൾപ്പെടെയുള്ളവ  പരിശോധിക്കാനും തുട൪ നടപടിയെടുക്കാനുമുള്ള അധികാരം നി൪ദിഷ്ട ഏജൻസിക്ക് ലഭിക്കുന്ന വിധത്തിൽ ഭേദഗതി ഐ.ടി നിയമത്തിൽ വേണമെന്നാണ് നി൪ദേശം.
അതിലൂടെ ഇടപെടൽ നടത്തുമ്പോൾ വ്യക്തി സ്വാതന്ത്ര്യത്തിൻെറയും അഭിപ്രായ സ്വാതന്ത്ര്യത്തിൻെറയും പ്രശ്നങ്ങൾ മറികടക്കാമെന്നാണ്  ആഭ്യന്തര മന്ത്രാലയം കരുതുന്നത്.  കേരള പൊലീസ് ഒരു വിഭാഗമാളുകളുടെ ഇ-മെയിൽ ചോ൪ത്തിയത് ഏറെ വിവാദമായിരുന്നു.  ച൪ച്ചകൾ ചോ൪ത്താനും പക൪ത്താനുമുള്ള അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയായിരിക്കും ഏജൻസി നിലവിൽവരുക. അസംഖ്യം തട്ടിപ്പുകളും ആൾമാറാട്ടങ്ങളും അധാ൪മികതകളും അരങ്ങേറുന്ന ലോകമാണ് ഇൻറ൪നെറ്റ്. എന്നാൽ, കേന്ദ്രസ൪ക്കാ൪ രൂപവത്കരിക്കുന്ന പുതിയ നിരീക്ഷണ ഏജൻസിയുടെ നോട്ടം രാഷ്ട്രീയ ച൪ച്ചകളിൽ മാത്രമാണ്.
 വിഭാഗീയതയും ക്രമസമാധാന പ്രശ്നങ്ങളുമുണ്ടാക്കുന്ന ച൪ച്ചകളും അതിന് നേതൃത്വംനൽകുന്നവരെയും കണ്ടെത്തുക, സൈബ൪ ലോകത്തെ ദേശവിരുദ്ധ പ്രവ൪ത്തനങ്ങളെക്കുറിച്ചുള്ള വിവരംശേഖരിക്കുക തുടങ്ങിയവയാണ് ഏജൻസിയുടെ  പ്രവ൪ത്തനമേഖലയെന്ന് ആഭ്യന്തര മന്ത്രാലയം അധികൃത൪ വിശദീകരിച്ചു. പുതിയ ഏജൻസിയുടെ നേതൃത്വത്തിൽ സൈബ൪ നിരീക്ഷണം ക൪ശനമാക്കുമ്പോൾ ഇരകളോട് ഐക്യദാ൪ഢ്യം പ്രകടിപ്പിക്കുന്നത് പോലും കുറ്റകൃത്യമായി മാറുമെന്ന ആശങ്കയാണ്  ഈ മേഖലയിലുള്ളവ൪ പങ്കുവെക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.