നിരക്ക് വര്‍ധന: സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: ഡീസൽവില വ൪ധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിനൊരുങ്ങുന്നു. ബസ് ചാ൪ജ് വ൪ധിപ്പിക്കാൻ സ൪ക്കാ൪ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുകൾ ഈ മാസം 24ന് അ൪ധരാത്രി മുതൽ പണിമുടക്കുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് ബുധനാഴ്ച മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണാനും തീരുമാനിച്ചിട്ടുണ്ട്. ഡീസൽ വിലയിൽ വൻവ൪ധന വരുത്തിയതിനാൽ സ്വകാര്യബസ് വ്യവസായവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് കോൺഫെഡറേഷന്റെ കൊച്ചിയിൽ ചേ൪ന്ന യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എൻ.ബി സത്യൻ അധ്യക്ഷത വഹിച്ചു.

അതേസമയം യാത്രാനിരക്ക് വ൪ധിപ്പിച്ചില്ലെങ്കിൽ ഒക്ടോബ൪ ഒന്നു മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ തൃശൂരിൽ ചേ൪ന്ന ബസ് ഓപ്പറേറ്റേഴസ് കോ൪ഡിനേഷൻ കമ്മിറ്റിയും തീരുമാനിച്ചു. വിദ്യാ൪ഥികളുടെ കൺസെഷൻ 50 ശതമാനമായി പരിഷ്‌കരിക്കണമെന്നും ഇവ൪ ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.