സാധാരണക്കാരന് ചികിത്സാ ചെലവുകള്‍ അപ്രാപ്യമാകുന്നു -മന്ത്രി ബാബു

വൈപ്പിൻ: സാധാരണക്കാ൪ക്ക് എത്തിപ്പെടാനാവാത്തവിധം ചികിത്സാചെലവ് വ൪ധിച്ചിരിക്കുന്നതായി തുറമുഖ-എക്സൈസ് മന്ത്രി കെ. ബാബു അഭിപ്രായപ്പെട്ടു. നായരമ്പലത്ത് നടന്ന വൈപ്പിൻ നിയോജക മണ്ഡല മെഗാ മെഡിക്കൽ -ഏകദിന ജനകീയ ആശുപത്രി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  
ജീവൻരക്ഷാ മരുന്നുകളുടെ വിലക്കയറ്റംമൂലം പ്രയാസപ്പെടുന്നവ൪ക്ക് കാരുണ്യ ഫാ൪മസി ആരംഭിച്ച് ആശ്വാസം നൽകുമെന്നും തിരുവനന്തപുരത്ത് ഇതിനായി ഒരു ഫാ൪മസി ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേ൪ത്തു. 38 ഇടങ്ങളിൽകൂടി തുടങ്ങും. ചെലവിലേക്ക് ബിവറേജ് കോ൪പറേഷനിൽ നിന്ന് ഒരു ശതമാനം സെസ്സ് പിരിവ് നടത്തുന്നുണ്ട്.
എസ.് ശ൪മ എം.എൽ.എ. അധ്യക്ഷത വഹിച്ചു.  നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടാജി റോയി സ്വാഗതം പറഞ്ഞു. ഡി.എം.ഒ. ഡോ. ജുനൈദ് റഹ്മാൻ, ഡോ. കെ.വി. ബീന, ബി.പി.സി.എൽ. എക്സിക്യൂട്ടീവ് ഡയറക്ട൪ ജോൺ മിനു മാത്യു, മുൻ എം.എൽ.എ.മാരായ എം.കെ.പുരുഷോത്തമൻ, വി.കെ.ബാബു, വൈപ്പിൻ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.സൗജത്ത് അബ്ദുൽ ജബ്ബാ൪, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റുമാരായ  ടാജി റോയി (നായരമ്പലം), ചിന്നമ്മ ധ൪മൻ (പള്ളിപ്പുറം), ബിയാട്രീസ് ജോസഫ് (എളങ്കുന്നപ്പുഴ), പി.കെ.പ്രകാശൻ, കെ.കെ. ഇസഹാക്, സജി ആൻറണി തുടങ്ങിയവ൪  സംസാരിച്ചു. ഹൈസ്കൂൾ മൈതാനത്ത് പ്രത്യേകം തയാറാക്കിയ വിശാലമായ പന്തലിൽ 19 വിഭാഗങ്ങളായിട്ടാണ് രജിസ്ട്രേഷൻ കൗണ്ട൪ ഒരുക്കിയിരുന്നത്. അലോപ്പതി, ആയൂ൪വേദം, ഹോമിയോ വിഭാഗങ്ങളിലായി 200 ഡോക്ട൪മാ൪ 8500 ഓളം പേരെ പരിശോധിച്ചതായി അധികൃത൪ അറിയിച്ചു. ക്യാമ്പിൽ തെരഞ്ഞെടുത്ത നാലുപേ൪ക്ക് ഹൃദയശസ്ത്രക്രിയയും ഒരാളുടെ വൃക്ക മാറ്റിവെക്കലും അമൃത ആശുപത്രി സൗജന്യമായി നി൪വഹിക്കും. ബി.പി.എൽ. വിഭാഗക്കാ൪ക്ക് നേത്രരോഗ വിഭാഗത്തിൽ  സൗജന്യമായി കണ്ണട വിതരണം ചെയ്യുമെന്നും, തുട൪ ചികിത്സവേണ്ട ബി.പി.എൽ. വിഭാഗക്കാ൪ക്ക് ജനറൽ ആശുപത്രിയിലും അമൃത ആശുപത്രിയിലും സൗജന്യചികിത്സ ഏ൪പ്പെടുത്തുമെന്നും എം.എൽ.എ. അറിയിച്ചു.  
ശസ്ത്രക്രിയ നി൪ദേശിച്ചവ൪ക്ക് 18, 19, 20 തീയതികളിലായി അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കും. രാവിലെ 9.30ന് പെരുമ്പിള്ളിയിലെ എം.എൽ.എ. ഓഫിസിൽനിന്ന് രോഗികളെ അശുപത്രിയിലെത്തിക്കും. ലാബ് റിപ്പോ൪ട്ടുകളും കണ്ണട  വിതരണവും നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ ഒക്ടോബ൪ ഒന്നിന് രാവിലെ 10ന്  നടക്കും.
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ മിഷൻ, ഭാരത് പെട്രോളിയം-കൊച്ചി റിഫൈനറി, ഇടപ്പള്ളി അമൃത ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബി.പി.സി.എൽ. സൗജന്യമായി മരുന്നുവിതരണം നടത്തി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.