റോഡ് തോടായി; തോണിയിറക്കി നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട്: രണ്ടുവ൪ഷമായി തക൪ന്നുകിടക്കുന്ന സ്റ്റേഡിയം ജങ്ഷൻ-പുതിയറ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. റോഡിലെ ചളിവെള്ളക്കെട്ടിൽ പ്രതീകാത്മക തേണിയിറക്കിയാണ് സ്റ്റേഡിയം ഈസ്റ്റ് റസിഡൻസ് അസോസിയേഷൻെറ നേതൃത്വത്തിൽ നാട്ടുകാ൪ പ്രതിഷേധിച്ചത്. വീതികൂട്ടാൻ രണ്ടുവ൪ഷം മുമ്പാണ് ഇവിടെ 15 മീറ്റ൪ വീതിയിൽ സ്ഥലം ഏറ്റെടുത്തത്. വിവിധകാരണങ്ങളാൽ പ്രവൃത്തി വൈകിയെങ്കിലും ടാറിങ് നടത്താൻ അവസാനമായി 2011 ആഗസ്റ്റിൽ 2.98 കോടി രൂപയുടെ ടെണ്ട൪ ക്ഷണിച്ചു. എന്നാൽ ഇതിനിടെ സുസ്ഥിര നഗര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ ഭൂഗ൪ഭ അഴുക്കുചാൽ നി൪മ്മിക്കാൻ പദ്ധതി ആവിഷ്കരിച്ചു. അഴുക്കുചാൽ പദ്ധതിയുടെ പൈപ്പിടൽ പൂ൪ത്തിയായപ്പോഴേക്കും ഇതുൾപ്പെടെ നഗരത്തിലെ ഏഴുറോഡുകളുടെ നവീകരണം ആ൪.ബി.ഡി.സിക്ക് കൈമാറി. എന്നാൽ, സ്ഥലമെടുപ്പ് പൂ൪ത്തിയാവുന്ന അഞ്ചുറോഡുകൾ ഒന്നിച്ച് ടെണ്ട൪ ചെയ്യാനാണ് ആ൪.ബി.ഡി.സി തീരുമാനിച്ചത്. നിലവിൽ മൂന്നുറോഡുകളുടെ സ്ഥലമെടുപ്പ് മാത്രമാണ് പൂ൪ത്തിയായത്. ഇതോടെയാണ് പുതിയറ റോഡിൻെറ നവീകരണം അനിശ്ചിതത്ത്വത്തിലായത്.
വലിയ കുഴി രൂപപ്പെട്ട ഭാഗത്ത് റോഡിനടിയിലൂടെ പോകുന്ന ജലവിതരണ പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളേറെയായി. പൈപ്പിൽ അറ്റകുറ്റപ്പണിനടത്തണമെന്നാവശ്യപ്പെട്ട് പലതവണ നാട്ടുകാ൪ വാട്ട൪ അതോറിറ്റിക്ക് നിവേദനം നൽകിയെങ്കിലും  ഒരു നടപടിയും ഉണ്ടായില്ല. തുട൪ന്നാണ് നാട്ടുകാ൪ പ്രത്യക്ഷ സമരവുമായി റോഡിലിറങ്ങിയത്. പ്രതിഷേധത്തിന് കൗൺസില൪ പി. കിഷൻചന്ദ്, മുൻ കൗൺസില൪ പി.കെ. കബീ൪, ദിലീപ്, കാളൂ൪ വിജയരാജ്, കാളൂ൪ സുരേഷ്ബാബു എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.