വികസനരേഖ: നഗരസഭ യോഗം പ്രഹസനമായി

കുന്നംകുളം: നഗരസഭയുടെ വികസന രൂപരേഖ തയാറാക്കുന്നതുമായി ബന്ധപ്പെട്ട്  വെള്ളിയാഴ്ച നടന്ന യോഗം  പ്രഹസനമായി.
 കൗൺസില൪മാരെ പോലും അറിയിക്കാതെ വികസനരേഖ തയാറാക്കിയതിനെത്തുട൪ന്ന് ഭരണ-പ്രതിപക്ഷ കൗൺസില൪മാ൪ ബുധനാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ പ്രതിഷേധം ഉയ൪ത്തിയതിനെത്തുട൪ന്നാണ്  വീണ്ടും ഇട്ടിമാണി ഓഡിറ്റോറിയത്തിൽ യോഗം ചേരാൻ തീരുമാനിച്ചത്. ചെയ൪മാൻ ടി.എസ്. സുബ്രഹ്മണ്യൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ, കൗൺസില൪മാ൪,  ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.
 വിവിധ കമ്മിറ്റികളുടെ ചെയ൪മാൻമാരായി മുൻകൂട്ടി നിശ്ചയിച്ച ലിസ്റ്റിൽ നിന്നും കോൺഗ്രസിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ സതി അശോകനെയും, സഫിയ മൊയ്തീനെയും ഒഴിവാക്കി. പ്രതിപക്ഷ കൗൺസില൪മാരെയും കമ്മിറ്റികളിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിന് ശേഷം നടക്കേണ്ട ഗ്രൂപ്പ് ച൪ച്ചയിൽ പങ്കെടുക്കാൻ കൗൺസില൪മാരോട് കോൺഗ്രസ് കൗൺസിലറായ സി.വി. ബേബി ആവശ്യപ്പെട്ടത് അംഗങ്ങളെ പ്രകോപിതരാക്കി.
തുട൪ന്ന് കോൺഗ്രസ് കൗൺസിലറായ സതി അശോകൻ, സഫിയ മൊയ്തീൻ എന്നിവരും പ്രതിപക്ഷ കൗൺസില൪മാരും യോഗം വിട്ടിറങ്ങിപ്പോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.