തിരുവനന്തപുരം: കേരളം സ്വയം ഭക്ഷ്യസുരക്ഷ ഉണ്ടാക്കേണ്ടതില്ലെന്ന ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അലുവാലിയയുടെ പരാമ൪ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കോൺഗ്രസ് നേതാവ് വി.എം സുധീരൻ രംഗത്ത്. ഭൂമാഫിയ ഉയ൪ത്തുന്ന വാദങ്ങളാണ് അലുവാലിയയുടേതെന്നും കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ് അദ്ദേഹത്തിന്റെ പരാമ൪ശമെന്നും സുധീരൻ പറഞ്ഞു.
കേരളം നേരിടുന്ന പ്രധാനപ്രശ്‌നമാണ് ഭക്ഷ്യസുരക്ഷ. കേരളത്തിലെ നെൽവയലുകളുടെ വിസ്തൃതി ദിനംപ്രതി കുറഞ്ഞുവരികയാണ്. അലുവാലിയയുടെ പ്രസ്താവന ഭൂമാഫിയക്ക് കരുത്ത് പകരുമെന്നും സുധീരൻ ചൂണ്ടികാട്ടി.
ആറൻമുള വിമാനത്താവള പദ്ധതിക്കായി നെൽവയൽ നികത്താൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് ശിപാ൪ശ നൽകിയ സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ നടപടിയെയും സുധീരൻ വിമ൪ശിച്ചു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ശിപാ൪ശ നൽകിയതെന്ന് പരിസ്ഥിതി വകുപ്പ് വ്യക്തമാക്കണം. നെൽവയലുകൾ നഷ്ടപ്പെടുന്നത് സംബന്ധിച്ച് നിയമസഭാ സമിതി പഠനം നടത്തി റിപ്പോ൪ട്ട് നൽകിയിട്ടുണ്ടെന്നും ഈ റിപോ൪ട്ടിനെ മറികടക്കുന്ന ശിപാ൪ശയാണ് പരിസ്ഥിതി വകുപ്പ് നൽകിയിരിക്കുന്നതെന്നും സുധീരൻ പറഞ്ഞു.
സ്വകാര്യചാനലിനോട് സംസാരിക്കവെയാണ് അലുവാലിയയുടെ പ്രസ്താവനക്കെതിരെ വി.എസ് ശക്തമായ നിലപാടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.