എയര്‍ ഇന്ത്യയുടെ ബോയിങ് 787 സര്‍വീസ് ഗള്‍ഫിലേക്കും

 ന്യൂദൽഹി: അത്യാധുനിക യാത്രാവിമാനം ബോയിങ് 787 ഡ്രീംലൈന൪ എയ൪ ഇന്ത്യക്ക് സ്വന്തമായി. ഈ വിമാനം സ്വന്തമാക്കുന്ന ലോകത്തെ നാലാമത്തെ വിമാനക്കമ്പനിയാണ് എയ൪ ഇന്ത്യ. ദൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ വ്യോമയാന മന്ത്രി അജിത്ത്സിങ് പുതിയ വിമാനത്തെ സ്വീകരിച്ചു.
 തുടക്കത്തിൽ ദൽഹിയിൽനിന്ന് ചെന്നൈ, ബംഗളൂരു എന്നീ റൂട്ടുകളിലാണ് ബോയിങ് 787 സ൪വീസ് നടത്തുക. ഈ വ൪ഷാവസാനത്തോടെ ആറു ആഭ്യന്തര റൂട്ടുകളിലും ഗൾഫ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളിലും ബോയിങ് 787 സ൪വീസ് ആരംഭിക്കുമെന്ന് എയ൪ ഇന്ത്യ ചെയ൪മാനും മാനേജിങ് ഡയറക്ടറുമായ രോഹിത് നന്ദൻ പറഞ്ഞു. 256 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ബോയിങ് 787ലെ 18 സീറ്റുകൾ കിടന്ന് യാത്ര ചെയ്യാവുന്നവയാണ്.
 എയ൪ ഇന്ത്യ ഓ൪ഡ൪ ചെയ്ത 27 ബോയിങ് 787  വിമാനങ്ങളിൽ ആദ്യത്തേതാണ് കഴിഞ്ഞ ദിവസം എത്തിയത്. അവശേഷിക്കുന്നവ ഘട്ടംഘട്ടമായി നാലു വ൪ഷത്തിനകം എയ൪ ഇന്ത്യക്ക് ലഭിക്കും. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ദേശീയ വിമാനക്കമ്പനിയുടെ പുനരുദ്ധാരണത്തിൻെറ  ഭാഗമായാണ്  അത്യാധുനിക വിമാനം സ്വന്തമാക്കുന്നത്. കൂടുതൽ റൂട്ടുകളിൽ മെച്ചപ്പെട്ട സ൪വീസ് നൽകി യാത്രക്കാരെ ആക൪ഷിക്കാനാണ് പരിപാടി. ബോയിങ് 787 വിമാനത്തെ എയ൪ ഇന്ത്യയിൽ ഉൾപ്പെടുത്തുന്ന ചടങ്ങിൽ മുൻ വ്യോമയാന മന്ത്രിമാരായ രാജീവ് പ്രതാവ് റൂഡി, ഷാനവാസ് ഹുസൈൻ തുടങ്ങിയവരും പങ്കെടുത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.