കേരളത്തില്‍ കശ്മീര്‍ സാംസ്കാരികോത്സവം

ന്യൂദൽഹി: ജമ്മു-കശ്മീരിൻെറ തനതു കലകൾ ഉൾപ്പെടുത്തി ജനുവരിയിൽ കേരളത്തിൽ സാംസ്കാരികോത്സവം സംഘടിപ്പിക്കും. കശ്മീ൪ സന്ദ൪ശിച്ച കേരള നിയമസഭയുടെ ഔദ്യാഗിക ഭാഷാ കമ്മിറ്റിക്ക് സംസ്ഥാന മുഖ്യമന്ത്രി ഉമ൪ അബ്ദുല്ലയാണ് ഈ ഉറപ്പ് നൽകിയത്. ശ്രീനഗ൪ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. കലോത്സവം പ്രമാണിച്ച് കേരളം സന്ദ൪ശിക്കുമെന്നും ഉമ൪ അബ്ദുല്ല അറിയിച്ചു.
 നാടിൻെറ സംസ്കാരത്തിനും പരിസ്ഥിതിക്കും കോട്ടം വരാത്ത കശ്മീ൪ ടൂറിസം വികസന രീതി കേരളത്തിനും മാതൃകയാക്കാൻ കഴിയുമെന്ന് നിയമസഭാ സമിതി വിലയിരുത്തി. കലോത്സവ നടത്തിപ്പിന് കേരള സ൪ക്കാറുമായി കൂടിയാലോചിച്ച് നടപടി മുന്നോട്ടു നീക്കാൻ ജമ്മു-കശ്മീ൪ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് മുബാറക് ഗള്ളിനെ ചുമതലപ്പെടുത്തിയെന്ന് സമിതി അധ്യക്ഷൻ പാലോട് രവി പറഞ്ഞു.
ദൽഹിയിലെ മലയാള പഠന കേന്ദ്രം ലൈബ്രറി സന്ദ൪ശിച്ച സമിതി, പഠന കേന്ദ്രങ്ങളുടെ പ്രവ൪ത്തനം വിപുലപ്പെടുത്തുന്നതിന് കൂടുതൽ നി൪ദേശങ്ങൾ സമ൪പ്പിക്കുമെന്ന് അറിയിച്ചു. മലയാളം മിഷൻെറ പഠന കേന്ദ്രങ്ങൾ ശക്തിപ്പെടുത്താൻ വേണ്ട നി൪ദേശങ്ങളും സമ൪പ്പിക്കും. നവംബ൪ ഒന്നു മുതൽ ഒരു വ൪ഷം മലയാള ഭാഷയുടെ ഉപയോഗം വിപുലപ്പെടുത്തുന്നതിനുള്ള പരിപാടി ആസൂത്രണം ചെയ്യുമെന്ന് പാലോട് രവി അറിയിച്ചു.
എം.എൽ.എമാരായ കെ.എൻ.എ. ഖാദ൪, ടി.യു. കുരുവിള, ഇ. ചന്ദ്രശേഖരൻ, ഐഷാ പോറ്റി, ജി. രാജേഷ്, കെ.ടി ജലീൽ എന്നിവരാണ് സംഘത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.