12-12-12ന് ‘സരള്‍’ കുതിച്ചുപൊങ്ങും

ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ വേഗങ്ങൾക്ക് കുതിപ്പേകാൻ ഇന്തോ-ഫ്രഞ്ച് സംയുക്ത ഉപഗ്രഹമായ ‘സരൾ’ 12-12-12ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ചുപൊങ്ങും. ഡിസംബ൪ 12ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്നും പി.എസ്.ൽ.വി-സി 20യിലാണ് സരൾ കുതിച്ചുയരുക.
പി.എസ്.ൽ.വി-സി 20യുടെ നി൪മാണ പ്രവൃത്തികൾ 25 ദിവസത്തിനകം പൂ൪ത്തിയാകുമെന്നും ഡിസംബ൪ 12ന് വിക്ഷേപിക്കുമെന്നും ഐ.എസ്.ആ൪.ഒ ചെയ൪മാൻ കെ. രാധാകൃഷ്ണൻ അറിയിച്ചു. ബംഗളൂരു സ്പേസ് എക്സ്പോ 2012ന് എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വാ൪ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 10 ഫ്രഞ്ച് ഗയാനയിലെ കൗറോവിൽനിന്ന് സെപ്റ്റംബ൪ 22ന് യൂറോപ്യൻ ബഹിരാകാശ കൂട്ടായ്മയായ ഏരിയൻസ്പേസ് വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു. താരതമ്യേന ചെറിയ ഉപഗ്രഹ ദൗത്യമായ സരൾ ഫ്രാൻസിലെ ബഹിരാകാശ ഏജൻസിയായ സി.എൻ.ഇ.എസിൻെറ ‘അ൪ഗോസ്’, ‘അൽതിക’ എന്നിവയുമായാണ് കുതിക്കുക. തീരദേശങ്ങളെ കുറിച്ച് വിവരം നൽകുന്നതിനായാണ് സരൾ വിക്ഷേപിക്കുന്നത്.
വിക്ഷേപദൗത്യം ഏറ്റെടുത്ത ഐ.എസ്.ആ൪.ഒ തന്നൊണ് സാറ്റലൈറ്റ് നി൪മിച്ചിരിക്കുന്നതും. സമുദ്രാന്തരീക്ഷപഠനം, കടലിലെ കാലാവസ്ഥ നിരീക്ഷണം തുടങ്ങിയവയിൽ കൂടുതൽ ഗവേഷണത്തെ മുൻനി൪ത്തിയാണ് സരൾ വിക്ഷേപിക്കുന്നത്. വാ൪ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 10ൻെറ ഭാരം 3.4 ടൺ ആയതിനാൽ പി.എസ്.എൽ.വിയോ ജി.എസ്.എൽ.വിയോ വഹിക്കില്ലെന്നും ഇതിനാലാണ് ഫ്രഞ്ച് ഗയാനയിൽനിന്ന് വിക്ഷേപിക്കുന്നതെന്നും ചെയ൪മാൻ പറഞ്ഞു. സെപ്റ്റംബ൪ 22ന് ഇന്ത്യൻ സമയം പുല൪ച്ചെ 2.30നാണ് ജിസാറ്റ് 10 വിക്ഷേപിക്കുക. 30 ട്രാൻസ്പോണ്ടറുകൾ,  12 കെ.യു ബാൻഡ് എന്നിവക്കൊപ്പം ‘ഗഗൻ’ എന്ന പെലോഡുമായാണ് വിഗ്രഹം കുതിക്കുക. വിക്ഷേപണച്ചെലവടക്കം 750 കോടി രൂപ ചെലവിൽ നി൪മിക്കുന്ന ജിസാറ്റ് 10ൻെറ കാലാവധി 15 വ൪ഷമാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.