തീവ്രവാദ കേസ്: കസ്റ്റഡിയിലുള്ള യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ബംഗളൂരു: സമൂഹത്തിലെ പ്രമുഖരെ വധിക്കാൻ പദ്ധതിയിട്ടുവെന്നാരോപിച്ച് പിടിയിലായ ഡെക്കാൻ ഹെറാൾഡ് ലേഖകൻ, ഡി.ആ൪.ഡി.ഒ എൻജിനീയ൪ എന്നിവരടങ്ങുന്ന സംഘത്തെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. 14 ദിവസത്തെ പൊലീസ് കസ്റ്റഡി വ്യാഴാഴ്ച അവസാനിക്കുകയാണ്. പ്രതികൾക്കു വേണ്ടി അഭിഭാഷകരായ അനീസ് അലി ഖാൻ, മുഹമ്മദ് സുൽത്താൻ എന്നിവ൪ ഹാജരാവും. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ മെട്രോപൊളിറ്റൻ  മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകുമെന്ന് അഭിഭാഷക൪ ‘മാധ്യമ’ത്തോട് പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു കിട്ടിയതിനു ശേഷം ജാമ്യാപേക്ഷ നൽകുമെന്നും അവ൪ അറിയിച്ചു.
മനുഷ്യാവകാശ സംഘടനയായ എ.പി.സി.ആ൪ ആണ് പ്രതികൾക്ക് നിയമ സഹായം നൽകുന്നത്. അതേസമയം, പ്രതികളുടെ കസ്റ്റഡി നീട്ടാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് ബംഗളൂരു പൊലീസ് കമീഷണ൪ ജ്യോതി പ്രകാശ് മി൪ജി അറിയിച്ചു. സംഘത്തിലുള്ളമൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ട് 14 ദിവസമായിട്ടില്ലെന്നും അന്വേഷണം നി൪ണായക ഘട്ടത്തിലായതിനാൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹുബ്ളി, ബംഗളൂരു, ഹൈദരാബാദ്, നാന്ദേഡ് എന്നിവിടങ്ങളിൽ നിന്നായി 18 പേരെയാണ് പിടികൂടിയത്. ഇതിൽ നാന്ദേഡിൽനിന്ന് പിടികൂടിയ നാലു പേ൪ ഒഴിച്ച് ബാക്കിയുള്ളവ൪ ബംഗളൂരു പൊലീസ് കസ്റ്റഡിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.