കാസ്മിയുടെ ബന്ധുവായ ബാലനെ കടത്താനുള്ള പൊലീസ് ശ്രമം നാട്ടുകാര്‍ തടഞ്ഞു

ന്യൂദൽഹി: ഇസ്രായേൽ എംബസി കാ൪ ആക്രമണക്കേസിൽ ജയിലിലടച്ച മുതി൪ന്ന ഉറുദു പത്രപ്രവ൪ത്തകൻ മുഹമ്മദ് അഹ്മദ് കാസ്മിയുടെ ബന്ധുവായ ബാലനെ കടത്തിക്കാണ്ടുപോകാൻ ശ്രമിച്ച ദൽഹി പൊലീസ് സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരെ നാട്ടുകാ൪ പടികൂടി. കാസ്മിയുടെ  ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ നിന്ന് പിൻവലിപ്പിക്കാൻ സ്പെഷ്യൽ സെൽ നടത്തുന്ന ശ്രമമാണിതെന്ന് ആരോപിച്ച് രോഷാകുലരായ ജനക്കൂട്ടം ഓഖ്ലക്കടുത്ത കാളിന്ദികുഞ്ച് റോഡ് മണിക്കുറുകളോളം ഉപരോധിച്ചു.
വീട്ടിൽ നിന്ന് പുറത്തുവരികയായിരുന്ന കാസ്മിയുടെ അനന്തിരവനായ 16കാരനെ മഫ്തിയിലെത്തിയ ദൽഹി സ്ശപെഷ്യൽ സെല്ലിലെ ആറോളം ഉദ്യോഗസ്ഥ൪ വവളഞ്ഞിട്ടുപിടിക്കുകയായിരുന്നെന്ന് കാസ്മിയുശട മകൻ ശുഐബ് പറഞ്ഞു. ബാലൻ നിലിവിളിച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാ൪ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. ആരാണെന്ന് ചോദിച്ചപ്പോൾ മുംബൈ ഭീകരവിരുദ്ധ സ്കോഡിൽ നിന്നുള്ളവരാണെന്ന് കള്ളം പറഞ്ഞ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരോട് നാട്ടുകാ൪ തിരിച്ചറിയൽ കാ൪ഡ് കാണിക്കാനാവശ്യപ്പെട്ടപ്പോഴാണ് കള്ളി വെളിച്ചത്തായത്. കാസ്മിയെ അറസ്റ്റ് ചെയ്ത ദൽഹി സ്പെഷ്യൽ സെല്ലിൽ നിന്നുള്ളവരാണ് ഇവരെന്ന് ഇതോടെ മനസിലായെന്ന് ശുഐബ് പറഞ്ഞു. പതിനൊന്നനാം തരത്തിൽ പഠിക്കുന്ന ബാലനെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചവരെ വിട്ടയക്കില്ലെന്ന് പറഞ്ഞ് നാട്ടുകാ൪ തടഞ്ഞുവെച്ചു. പിന്നീട് ജാമിഅ നഗറിൽ നിന്ന് പോലിസെത്തിയാണ് അവരെ മോചിപ്പിച്ചത്. എന്നാൽ അവ൪ക്കെതിരെ കേസെടുക്കാൻ തയാറാകാതിരുന്നത് വീണ്ടും പ്രശ്നങ്ങൾക്കിടയാക്കി. തുട൪ന്ന് നാട്ടുകാ൪ അ൪ധരാത്രി വരെ റോഡ് ഉപരോധിക്കുകയായിരുന്നു. സംഭവത്തിൽ കാസ്മി സോളിഡാരിറ്റി കമ്മിറ്റി പ്രതിഷേധിച്ചു. യു.പി.എ സ൪ക്കാറിൻെറ ഭരണത്തിന് കീഴിൽ സ്പെഷ്യൽ സെല്ലിനെ അഴിഞ്ഞാടാൻ അനുവദിക്കുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ച കമ്മിറ്റി ഇത്തരം ഉദ്യോഗസ്ഥ൪ക്കെതിരെ ക൪ശന നടപടിയെടുക്കണമെന്ന് ആഭ്യന്ത മന്ത്രിയോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.