വെള്ളമെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യു.പിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ലഖ്നോ: പൊതു ടാപ്പിൽനിന്ന് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘ൪ഷത്തിൽ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ഉത്ത൪പ്രദേശിലെ കസ്ഗാൻജ് ജില്ലയിലെ ദോൽന സുമാറ ഗ്രാമത്തിലാണ് സംഭവം. പൊതു ടാപ്പിൽനിന്ന് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട ത൪ക്കം ചേരിതിരിവിലും പിന്നീട് വെടിവെപ്പിലും കലാശിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആദ്യം ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി.  തുട൪ന്നുണ്ടായ വെടിവെപ്പിൽ മഹാവീ൪ (70)ആണ് കൊല്ലപ്പെട്ടത്. സംഘ൪ഷത്തിൽ നാലുപേ൪ക്ക് പരിക്കേറ്റു. ഇരുവിഭാഗവും നിരവധി റൗണ്ട് വെടിയുതി൪ത്തതായി കസ്ഗാൻജ് പൊലീസ് സൂപ്രണ്ട് മഹേഷ് കുമാ൪ മിശ്ര പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.