ഇന്ധന വിലവര്‍ധന തല്‍ക്കാലം നീട്ടി

 ന്യൂദൽഹി: ഇന്ധനവില വ൪ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസ൪ക്കാ൪ താൽക്കാലികമായി നീട്ടിവെച്ചു. വ൪ധന പരിഗണിക്കാൻ ചൊവ്വാഴ്ച ചേരാനിരുന്ന  കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി യോഗം അവസാന നിമിഷം മാറ്റി. എന്നാൽ, വ൪ധന ഒരാഴ്ചക്കകം ഉണ്ടാകുമെന്നാണ് സൂചന.
പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വ൪ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പ് കഴിഞ്ഞദിവസം പെട്രോളിയം മന്ത്രാലയം പ്രധാനമന്ത്രി മൻമോഹൻസിങ് അധ്യക്ഷനായ രാഷ്ട്രീയകാര്യ സമിതി മുമ്പാകെ വെച്ചിരുന്നു. എന്നാൽ, കാരണമൊന്നും പറയാതെ യോഗം മാറ്റിവെക്കുകയായിരുന്നു.
  ഡീസൽ ലിറ്ററിന് 19ഉം പാചകവാതകം സിലിണ്ടറിന് 347ഉം  മണ്ണെണ്ണ ലിറ്ററിന് 32ഉം പെട്രോൾ ലിറ്ററിന് അഞ്ചും രൂപ നഷ്ടത്തിലാണ് എണ്ണക്കമ്പനികൾ വിൽക്കുന്നതെന്നാണ് പെട്രോളിയം മന്ത്രാലയത്തിൻെറ കുറിപ്പിൽ പറയുന്നത്. വില വ൪ധനക്കൊപ്പം സബ്സിഡി നിരക്കിലുള്ള പാചക വാതകം പ്രതിവ൪ഷം ആറു കുറ്റി മാത്രമായി പരിമിതപ്പെടുത്തുക, വാ൪ഷികവരുമാനം ആറു ലക്ഷത്തിൽ കൂടുതലുള്ളവരെ പാചകവാതക സബ്സിഡിയിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ നി൪ദേശങ്ങളും കുറിപ്പിലുണ്ട്. ഇന്ധന വിലവ൪ധന ജനങ്ങൾ എത്രത്തോളം ഇഷ്പ്പെടുന്നുവെന്നത് മറ്റൊരു വിഷയമാണ്. വിഷമകരമായ കാര്യമാണെങ്കിലും തീരുമാനം മാറ്റിവെക്കാനാവില്ല. അടുത്ത ചൊവ്വാഴ്ചക്കകം പ്രഖ്യാപനമുണ്ടാകുമെന്നും ജയ്പാൽ റെഡ്ഡി പറഞ്ഞു.  
എന്നാൽ, ഇപ്പോൾ വില വ൪ധിപ്പിക്കുന്നത് കൽക്കരി കുംഭകോണത്തിൻെറ പുകമറയിൽ നിൽക്കുന്ന കേന്ദ്രസ൪ക്കാറിനെതിരെ കൂടുതൽ ജനരോഷമുയരാൻ കാരണമാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം തൽക്കാലം നീട്ടിയത്. പ്രമുഖ കോൺഗ്രസ് മന്ത്രിമാ൪ക്ക് പുറമെ, യു.പി.എ ഘടകകക്ഷി മന്ത്രിമാരും രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി  അംഗങ്ങളാണ്. ഇന്ധന വിലവ൪ധനയെ തൃണമൂൽ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ശക്തിയായി എതി൪ക്കുമെന്നതിനാൽ, മുന്നണിയിൽ സമവായത്തിനുള്ള സാധ്യതകൂടിയാണ് തീരുമാനം നീട്ടിയതിലൂടെ കേന്ദ്രസ൪ക്കാ൪ തേടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.