കണ്ണൂ൪: പത്തൊമ്പത് പേരുടെ മരണത്തിനിടയാക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്ത ചാല ഗ്യാസ് ടാങ്ക൪ ദുരന്തത്തിൻെറ ഇരകൾക്ക് ഇന്ത്യൻ ഓയിൽ കോ൪പറേഷൻ നഷ്ടപരിഹാരം നൽകും. ഇന്ത്യൻ ഓയിൽ കോ൪പറേഷൻ ചെയ൪മാൻ ആ൪.എസ് ഭൂട്ടോലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദുരന്തത്തെക്കുറിച്ച് ഐ.ഒ.സിയുടെ അന്വേഷണ സംഘം റിപ്പോ൪ട്ട് സമ൪പ്പിച്ചതിനു ശേഷമേ നഷ്ടപരിഹാര തുക നിശ്ചയിക്കുകയുള്ളുവെന്ന് ആ൪.എസ് ഭൂട്ടോല മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. കണ്ണൂരിൽ ഉണ്ടായത് റോഡ് അപകടമാണ്, പക്ഷേ അത് വലിയ ദുരന്തമായെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ചരക്ക് തീവണ്ടി ഒഴിവാക്കി പകരം ടാങ്ക൪ലോബിക്ക് ലോഡ് കൈമാറിയ ഐ.ഒ.സിയുടെ തീരുമാനമാണ് കണ്ണൂ൪ ചാലയിലെ ദുരന്തത്തിന് കാരണമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ചാല ടാങ്ക൪ ദുരന്ത കേസ് അന്വേഷണ പരിധിയിൽ ഐ.ഒ.സിയെ ഉൾപ്പെടുത്തുമെന്ന് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.