അനധികൃത ലോറി പാര്‍ക്കിങ്ങിനെതിരെ നടപടി തുടരുന്നു

കോഴിക്കോട്: ബീച്ച് റോഡിലെ അനധികൃത ലോറി പാ൪ക്കിങ്ങിനെതിരെ പൊലീസിൻെറ ക൪ശന നടപടി തുടരുന്നു. ടൈൽ വിരിച്ച് മനോഹരമാക്കിയ ബീച്ചിൻെറ കാഴ്ച മറച്ച് റോഡരികിൽ നി൪ത്തിയിടുന്ന ലോറികൾക്കെതിരെയാണ് നടപടി. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കുലോറികൾ ചരക്കിറക്കിയശേഷം ദിവസങ്ങളോളം ബീച്ച് റോഡിലാണ് നി൪ത്തിയിട്ടിരുന്നത്. ലോറിക്ക് സമീപം പാചകം ചെയ്തും മലമൂത്ര വിസ൪ജനം നടത്തിയും ബീച്ച് പരിസരം മലിനപ്പെടുത്തുന്നതായി പരാതി ഉയ൪ന്നിരുന്നു. നി൪ത്തിയിടുന്ന ലോറികളുടെ മറവിൽ മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായും പൊലീസിന് പരാതി ലഭിച്ചു. ഇതേ തുട൪ന്നാണ് ടൗൺ പൊലീസിൻെറ നേതൃത്വത്തിൽ ബീച്ചിലെ ലോറി ഒഴിപ്പിക്കൽ തുടങ്ങിയത്. പകൽ  മൂന്നു പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
നഗരത്തിൽ ലോറികൾക്ക് പ്രത്യേക പാ൪ക്കിങ് സ്ഥലമുണ്ടെങ്കിലും തുറസ്സായ ബീച്ചിൽ നി൪ത്തിയിടാനാണ് ഡ്രൈവ൪മാ൪ക്ക് താൽപര്യം. സാമൂഹികവിരുദ്ധ ശല്യം ഒഴിവാക്കുന്നതിൻെറ ഭാഗമായാണ് പൊലീസ് ക൪ശന നടപടിക്ക് തയാറായത്. അനധികൃത ലോറി പാ൪ക്കിങ്ങിനെതിരെ വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് ടൗൺ സി.ഐ ടി.കെ. അഷ്റഫ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.