ഇംഫാൽ: മണിപ്പൂ൪ തലസ്ഥാനമായ ഇംഫാലിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഭടന്മാ൪ക്ക് പരിക്കേറ്റു. തീവ്രവാദി ആക്രമണമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രണ്ട് അസം റൈഫിൾ അംഗങ്ങൾക്കാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമല്ലെന്ന് അധികൃത൪ അറിയിച്ചു.
മണിപ്പൂ൪ പൊലീസ് ആസ്ഥാനത്തിന് കുറച്ച് അകലെ കൈസാമ്പാട് പ്രദേശത്താണ് സഫോടനം ഉണ്ടായത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മണിപ്പൂരിലെ വിമത ഗ്രൂപ്പുകളൊന്നും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.