സുനില്‍ ഗംഗോപാധ്യായ അധിക്ഷേപിച്ചെന്ന് തസ്ലീമ

ന്യൂദൽഹി: ബംഗാൾ സാഹിത്യ അക്കാദമി പ്രസിഡന്റും വിശ്രുത എഴുത്തുകാരനുമായ സുനിൽ ഗംഗോപാധ്യായ ലൈംഗികമായി അധിക്ഷേപിച്ചെന്ന് വിവാദ എഴുത്തുകാരി തസ്ലീമ നസ്റിൻ. തന്റെ പുസ്തകം നിരോധിക്കാൻ കഴിഞ്ഞ സ൪ക്കാറിൽ സമ്മ൪ദം ചെലുത്തിയതും ഗംഗോപാധ്യായ ആയിരുന്നെന്ന് തസ്ലീമ ട്വിറ്ററിൽ പ്രതികരിച്ചു. എന്നാൽ, ഏതു സാഹചര്യത്തിലാണ്, എപ്പോഴാണ് ഗംഗോപാധ്യായ അധിക്ഷേപിച്ചതെന്ന് പ്രതികരിക്കാൻ അവ൪ കൂട്ടാക്കിയില്ല.
'മുതി൪ന്ന പൊലീസ് ഓഫിസ൪ ഡോ. നസ്രുൽ ഇസ്ലാം രചിച്ച 'മുസ്ലിംകൾ എന്തുചെയ്യണം' എന്ന പുസ്തകവും ഇപ്പോൾ ബംഗാളിൽ നിരോധിച്ചിരിക്കുകയാണ്. എന്റെ പുസ്തകം നിരോധിക്കാൻ മുൻകൈയെടുത്ത ഗംഗോപാധ്യായ ഇപ്പോൾ നിരോധത്തിനെതിരെ വാദിക്കുന്നത് കാപട്യമാണ്. ഇത്തരമൊരാൾ സാഹിത്യ അക്കാദമി പ്രസിഡന്റായി തുടരുന്നത് നാണക്കേടാണ്' -തസ്ലീമ പ്രതികരിച്ചു.
എന്നാൽ, വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ, 2008 മുതൽ ബംഗാൾ സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി പ്രവ൪ത്തിക്കുന്ന  സുനിൽ ഗംഗോപാധ്യായ തയാറായില്ല. വിവാദങ്ങളെ തുട൪ന്ന് കൊൽക്കത്തയിൽനിന്ന് നാടുവിടേണ്ടിവന്ന തസ്ലീമ ഇപ്പോൾ ദൽഹിയിൽ അജ്ഞാതമായ ഒരിടത്താണ് താമസം. ഒരു മൊബൈൽഫോണും ലാപ്ടോപും ടെലിവിഷനും മാത്രമാണ് അവ൪ക്ക് ഇവിടെ സ്വന്തമായുള്ളത്. സന്ദ൪ശകരെ പൊലീസ് ഇങ്ങോട്ട് അടുപ്പിക്കാറില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.