?????????? ??????????, ??????????????? ?????

എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന് റാലിയോടെ തുടക്കം

കോയമ്പത്തൂ൪: ആയിരക്കണക്കിന് വിദ്യാ൪ഥികൾ അണിനിരന്ന റാലിയോടെ എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന് മധുരയിൽ തുടക്കം. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവ൪ത്തക൪ ശുഭ്രപതാകകളുമായി ചൊവ്വാഴ്ച രാവിലെ മുതൽ നഗരത്തിലേക്ക്  ഒഴുകിയെത്തി.
വൈകീട്ട് അഞ്ചോടെ മധുര തയി൪ മാ൪ക്കറ്റിൽനിന്ന് ആരംഭിച്ച റാലി സി.പി.എം നേതാവ് ആ൪. അണ്ണാദുരെ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയിൽ കലാരൂപങ്ങളും അണിനിരന്നു. പൊതുസമ്മേളനം സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ബിജു അധ്യക്ഷത വഹിച്ചു. സി.പി.എം നേതാവ് എൻ. ശങ്കരയ്യ, ടി.കെ. രംഗരാജൻ എം.പി, റിതബ്രത മജുംദാ൪, കെ. ശിവദാസൻ, കെ. ബാലഭാരതി എം.എൽ.എ, കെ.എസ്. കനകരാജ് തുടങ്ങിയവ൪ സംസാരിച്ചു. ജെ. രാജ്മോഹൻ സ്വാഗതം പറഞ്ഞു.
അഞ്ചിന് രാവിലെ ഒമ്പതിന് പി.കെ. ബിജു എം.പി പതാക ഉയ൪ത്തും. മധുര ചേമ്പ൪ ഓഫ് കൊമേഴ്സ് ഹാളിൽ സാമ്പത്തിക വിദഗ്ധൻ പ്രഫ. സി.പി. ചന്ദ്രശേഖറാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുക. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.