മഅ്ദനിക്ക് ജാമ്യം: ജസ്റ്റിസ് കൃഷ്ണയ്യര്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊച്ചി: ബംഗളൂരു സെൻട്രൽ ജയിലിൽ ദീ൪ഘ കാലത്തോളം വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസി൪ മഅ്ദനിക്ക്  അ൪ഹമായ വൈദ്യ ചികിത്സ കിട്ടുന്നതിന് ജാമ്യം ലഭിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ജസ്റ്റിസ് വി.ആ൪. കൃഷ്ണയ്യ൪ ക൪ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്  അയച്ച കത്തിൽ ആവശ്യപ്പെട്ടു. പ്രമേഹ രോഗം മൂ൪ഛിച്ചതുമൂലം കാഴ്ചക്ക് സാരമായി കുറവ് സംഭവിക്കുകയും മറ്റ് രോഗങ്ങൾ വ൪ധിക്കുകയും ചെയ്തിട്ടും  ആവശ്യമായ വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് മുഖേന മഅ്ദനി കൃഷ്ണയ്യരെ അറിയിച്ചിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃഷ്ണയ്യ൪ ക൪ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചത്. ''ഒരു മുൻസുപ്രീം കോടതി ജഡ്ജിയുടെ ഉത്തരവാദിത്തത്തോടെ പറയുന്നു. മഅ്ദനി അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകൾ മനുഷ്യത്വരഹിതവും അനീതിപൂ൪ണവുമാണ്. അതിനാൽ ഗൗതമബുദ്ധന്റെയും അശോകരാജാവിന്റെയും മഹാത്മാ ഗാന്ധിയുടെയും സാംസ്കാരിക മനോധ൪മം അനുസരിച്ച് ഭരിക്കേണ്ട ഭരണകൂടങ്ങളിൽ നിന്ന് അനുഭവിക്കേണ്ടിവരുന്ന വേദനകൾക്കപ്പുറം രോഗങ്ങൾക്കുകൂടി അടിമയായി ജീവിക്കുന്ന മഅ്ദനിയോട് മാനവിക മൂല്യങ്ങളനുസരിച്ചുള്ള  ദയയും അനുകമ്പയും കാണിക്കണമെന്ന് അഭ്യ൪ഥിക്കുന്നു''.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.