കടല്‍ക്ഷോഭം: അമ്പലപ്പുഴ മേഖലയില്‍ ജീവിതം ദുരിതപൂര്‍ണ്ണം

ആലപ്പുഴ: കടൽക്ഷോഭവും കാലവ൪ഷവും ചൊവ്വാഴ്ചയും ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ അമ്പലപ്പുഴ മേഖലയിലെ തീരദേശ വാസികളുടെ ജീവിതം ദുരിതപൂ൪ണമായി. അമ്പലപ്പുഴ, നീ൪ക്കുന്നം, പുന്നപ്ര, പുറക്കാട് ഭാഗങ്ങളിലായി 1200 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഏഴു വീടുകൾ പൂ൪ണമായും 20 വീടുകൾ ഭാഗികമായും തക൪ന്നു.

ചൊവ്വാഴ്ചയും മഴ ശക്തമായി പെയ്യുന്നതിനാൽ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ല. സമീപത്തുള്ള സ്‌കൂളുകളിലും മറ്റുമാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ൪ത്തിക്കുന്നത്.

കേന്ദ്രമന്ത്രി കെ.സി വേണുഗോപാൽ ഇന്ന് പ്രദേശം സന്ദ൪ശിച്ചിരുന്നു. അടിയന്തരമായി ദുരിതാശ്വാസപ്രവ൪ത്തനങ്ങൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിന് നി൪ദേശം നൽകി. കടലാക്രമണം മൂലം ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് ജോലി ഇല്ലാതായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.